ധാക്ക: വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ ിനെതിരെ പടനയിച്ച് ദിവസങ്ങൾക്കുള്ളിൽ വാതുവെപ്പ് കേസിൽ ശാകിബുൽ ഹസന് രണ്ടുവർ ഷം വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിെ ൻറ പേരിലാണ് നടപടി. കഴിഞ്ഞ വർഷം നടന്ന രാജ്യാന്തര മത്സരത്തിനിടെ ഒത്തുകളിക്കുന്നത ിന് പണം വാഗ്ദാനം ചെയ്ത് വാതുവെപ്പ് സംഘം സമീപിച്ച കാര്യം ഐ.സി.സിയുടെ അഴിമതിവിരു ദ്ധ വിഭാഗത്തെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
2018 ജനുവരിയിൽ നടന ്ന ത്രിരാഷ്ട്ര പരമ്പരക്കിടെയും ഐ.പി.എൽ മത്സരത്തിനിടയിലും വാതുവെപ്പുകാർ തന്നെ സമ ീപിച്ചിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ശാകിബ് വെളിപ്പെടുത്തിയിരുന്നു. ഒന്നിലേറെ തവണ സമീപിച്ചിട്ടും ഇക്കാര്യം ഐ.സി.സി അഴിമതിവിരുദ്ധ വിഭാഗത്തെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സൂപ്പർ നായകെൻറ കരിയറിന് ക്ലീൻ ബൗൾഡ് വിധിച്ചത്.
ഇന്ത്യൻ പര്യടനത്തിനുള്ള ബംഗ്ലാ ടീം ക്യാപ്റ്റനായിരിക്കെയാണ് നടപടി. ഇതോടെ, അടുത്ത സീസൺ ഐ.പി.എൽ, 2020 ഒക്ടോബറിൽ ആരംഭിക്കുന്ന ട്വൻറി20 ലോകകപ്പ് എന്നിവ താരത്തിന് നഷ്ടമാവും.
രണ്ടു വർഷമാണ് വിലക്കെങ്കിലും അഴിമതിവിരുദ്ധ വിഭാഗത്തിെൻറ നിർദേശങ്ങൾ പാലിച്ചാൽ ഒരു വർഷംകൊണ്ട് ശാകിബിന് കളത്തിൽ തിരിച്ചെത്താം. ഐ.സി.സിയുടെ അഴിമതിവിരുദ്ധ പരിശീലനം ഉൾപ്പെടെയുള്ള നടപടികളുമായി സഹകരിക്കുകയും വ്യവസ്ഥകൾ പാലിക്കുകയും ചെയ്താൽ 2020 ഒക്ടോബർ 29ഓടെ വിലക്ക് പൂർത്തിയായി തിരിെച്ചത്താം.
തനിക്കെതിരെ ചുമത്തിയ കുറ്റം ശാകിബ് സമ്മതിച്ചു. ‘രാജ്യാന്തര ക്രിക്കറ്റിൽ ഏറെ പരിചയ സമ്പന്നനാണ് ശാകിബ്. അഴിമതിവിരുദ്ധ സമിതിയുെടത് ഉൾപ്പെടെ ഒട്ടേറെ പരിശീലനം ലഭിച്ച താരമാണ്. ഇത്തരമൊരു കേസിെൻറ പ്രത്യാഘാതം അദ്ദേഹത്തിനറിയാം. എന്നിട്ടും വാതുവെപ്പുകാർ ബന്ധപ്പെട്ട വിവരം ഐ.സി.സി.യെ അറിയിച്ചില്ലെന്നത് ഗുരുതര കുറ്റമാണ്’ -ഐ.സി.സി ജനറൽ മാനേജർ അലക്സ് മാർഷൽ പറഞ്ഞു.
വിലക്ക് അംഗീകരിക്കുന്നു; ദുഖമുണ്ട് -ശാകിബ്
‘ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കളിയിൽനിന്ന് വിലക്കപ്പെട്ടത് സങ്കടകരമാണ്. വാതുവെപ്പുകാർ സമീപിച്ച കാര്യം ഐ.സി.സി.യെ അറിയിച്ചില്ലെന്ന കുറ്റം ഞാൻ ഏൽക്കുന്നു. അഴിമതിക്കെതിരെ ഐ.സി.സിയുടെ പോരാട്ടത്തിനൊപ്പം നിൽക്കുന്നതിൽ വീഴ്ചപറ്റി. ലോകത്തെ ക്രിക്കറ്റ് താരങ്ങളെയും ആരാധകരെയും പോലെ അഴിമതിരഹിത ക്രിക്കറ്റിനായുള്ള പോരാട്ടത്തിൽ ഞാനുമുണ്ടാവും. എനിക്ക് സംഭവിച്ച പിഴവ് ഒരു യുവതാരങ്ങൾക്കുമുണ്ടാകരുത്’ -ശാകിബുൽ ഹസൻ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 1:36 PM GMT Updated On
date_range 2019-10-29T22:36:40+05:30വാതുവെപ്പുകാർ സമീപിച്ചത് അറിയിച്ചില്ല; ശാകിബുൽ ഹസന് രണ്ടുവർഷം വിലക്ക്
text_fieldsNext Story