ധാക്ക: വാതുവെപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ക്രിക്കറ്റ് താരം ശാകിബ് അൽ ഹസന് വിലക് കേർപ്പെടുത്തിയ തീരുമാനത്തിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം. ശാകിബിനെ അനുകൂലിച്ച് നൂറുകണക്കിന് ആളുകൾ ബംഗ്ലാദേശി ൽ പ്രകടനം നടത്തി.
ശാകിബിൻെറ ജന്മനാടായ മഗുറയിൽ 700ഓളം ആളുകൾ തെരുവിലിറങ്ങി. ധാക്ക നഗരത്തിൽ അങ്ങിങ്ങായി ചെറിയ പ്രകടനങ്ങൾ നടന്നു. ചിലർ ശാക്കിബിനെ അനുകൂലിച്ച് മനുഷ്യച്ചങ്ങല സൃഷ്ടിച്ചും പ്രതിഷേധിച്ചു. വിലക്കിനെ ഗൂഢാലോചന എന്നാണ് പ്രതിഷേധക്കാർ വിളിച്ചത്.
പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് ദേശീയപാതയിലൂടെ മാർച്ച് നടത്തിയതായി പോലീസ് മേധാവി സൈഫുൽ ഇസ്ലാം എ.എഫ്.പിയോട് പറഞ്ഞു. നിരോധനത്തിൽ രാജ്യം സ്തംഭിച്ചുപോയതായും സങ്കടമുണ്ടെന്നും ബംഗ്ലാദേശ് മുൻ താരം ഷഹരിയാർ നഫീസ് പറഞ്ഞു. രാജ്യം മുഴുവൻ ഷാക്കിബിൻെറ പിന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ അദ്ദേഹത്തെ പിന്തുണക്കുന്നു, കാരണം അദ്ദേഹം ബംഗ്ലാദേശ് ക്രിക്കറ്റിൻെറ ഏറ്റവും വലിയ സ്വത്താണ് -താരം കൂട്ടിച്ചേർത്തു.