ഇസ്ലാമാബാദ്: ലോക ക്രിക്കറ്റിലെ മികച്ച നാല് ബാറ്റ്സ്മാന്മാരെ തെരഞ്ഞെടുത്ത് മുൻ പാകിസ്താൻ താരം ഷഹീദ് അഫ്രീദി . ട്വിറ്ററിൽ ആരാധകരുമായുള്ള സമ്പർക്ക പരിപാടിയിലാണ് ഒരു ചോദ്യത്തിന് മറുപടിയായി മികച്ച നാല് ബാറ്റ്സ്മാന്മാരെ അഫ്രീദി തെരഞ്ഞെടുത്തത്.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലി, പാക് ബാറ്റ്സ്മാൻ ബാബർ അസം, ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട് എന്നിവരെയാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച നാല് ബാറ്റ്സ്മാന്മാരായി അഫ്രീദി തെരഞ്ഞെടുത്തത്.
Virat Kohli, Babar, Root, Smith
— Shahid Afridi (@SAfridiOfficial) September 19, 2019
കോഹ് ലിയാണോ ബാബർ അസമാണോ മികച്ചതെന്ന ചോദ്യത്തിന് രണ്ട് പേരും ഒരുപോലെ മികവുകാട്ടുന്നവരാണെന്ന് അഫ്രീദി മറുപടി നൽകി.
കോഹ് ലിയുടെ ബാറ്റിങ്ങിനെ പ്രകീർത്തിച്ച് അഫ്രീദി നേരത്തെയും സംസാരിച്ചിരുന്നു.