Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗ്രൗണ്ടിൽ വീണ്ടും...

ഗ്രൗണ്ടിൽ വീണ്ടും അഫ്രീദി ഷോ; മത്സര ശേഷം മാപ്പ്​ പറഞ്ഞ്​ താരം VIDEO

text_fields
bookmark_border
afridi
cancel

വെടിക്കെട്ട്​ ബാറ്റിങ് കൊണ്ടും പ്രകോപനപരമായ പെരുമാറ്റം കൊണ്ടും എന്നും വാർത്തകളിൽ ഇടം നേടിയ താരമായിരുന്നു പാകിസ്​താ​​​​െൻറ മുൻ നായകനായ ഷാഹിദ്​ അഫ്രീദി. ദേശീയ ടീമി​​​​െൻറ ഭാഗമല്ലെങ്കിലും അഫ്രീദിക്ക്​ ഇപ്പോഴും തിരക്കാണ്​. പാകിസ്​താൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്​സ്​ മുൽതാൻ സുൽതാൻസ്​ മത്സരത്തിനിടെയുള്ള താരത്തി​​​െൻറ പെരുമാറ്റം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്​.

ലീഗിൽ കറാച്ചി കിങ്​സിന്​ വേണ്ടി കളിക്കുന്ന താരം​ മുൽതാൻ​ ടീമി​​​​െൻറ താരവും19 വയസ്സുകാരനുമായ ബദറിനെ പുറത്താക്കിയ സമയത്ത്​ ഡ്രസ്സിങ് റൂമിലേക്കുള്ള വഴി കാണിച്ച്​ പുറത്തു​ പോവാൻ ബദറിനോട്​ ആവശ്യപ്പെടുകയായിരുന്നു. 

എന്നാൽ അഫ്രീദിയുടെ പെരുമാറ്റത്തിൽ യുവതാരം ബദർ സങ്കടപ്പെടുന്നതിന്​ പകരം ഇതിഹാസ നായകനെ ഇപ്പോഴും ഇഷ്​ടമാണെന്ന്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്യുകയാണുണ്ടായത്​. ഇതിന്​ മറുപടിയായി അഫ്രീദി ബദറിനോട്​ ക്ഷമാപണം നടത്തുകയും ചെയ്​തു. ലീഗിൽ മികച്ച ഫോമിലുള്ള താരം കറാച്ചിയെ 63 റൺസിന്​ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twittershahid afridimalayalam newssports newsSaif BadarRude Send-Off
News Summary - Shahid Afridi Gives Batsman Rude Send-Off, Later Apologises On Twitter-sports news
Next Story