വീണ്ടും ഷഫാലി; വീണ്ടും ഇന്ത്യ

22:33 PM
11/11/2019
shafali-varma-111119.jpg

തുടർച്ചയായ രണ്ടാം അർധസെഞ്ച്വറിയുമായി കൗമാരതാരം ഷഫാലി വർമ ബാറ്റുകൊണ്ടും സ്​പിന്നർ ദീപ്​തി ശർമ പന്തുകൊണ്ടും തിളങ്ങിയ മത്സരത്തിൽ വിൻഡീസ്​ വനിതകളെ 10 വിക്കറ്റിന്​ കീഴടക്കി ഇന്ത്യ ട്വൻറി20 പരമ്പരയിൽ 2-0ത്തിന്​ മുന്നിലെത്തി.

10 റൺസ്​ വഴങ്ങി നാലു വിക്കറ്റ്​ വീഴ്​ത്തിയ ശർമയുടെ കരിയർ ബെസ്​റ്റ്​ പ്രകടന മികവിൽ ഇന്ത്യ ആതിഥേയ​രെ 20 ഓവറിൽ ഏഴിന്​ 103 റൺസിലൊതുക്കി. കഴിഞ്ഞ ദിവസം സചിൻ ടെണ്ടുൽകറി​​െൻറ 30 വർഷം പഴക്കമുള്ള റെ​ക്കോഡ്​ തകർത്ത ഷഫാലി മിന്നുംഫോമിലായിരുന്നു.

35 പന്തിൽ 69 റൺസടിച്ച ഹരിയാനക്കാരിയുടെയും ഓപണർ സ്​മൃതി മന്ദാനയുടെയും (30)  അപരാജിത കൂട്ടുകെട്ടി​​െൻറ മികവിൽ ഇന്ത്യ 10.3 ഓവറിൽ അനായാസം ലക്ഷ്യത്തിലെത്തി. 

Loading...
COMMENTS