​​ലോ​ക ടെ​സ്​​റ്റ്​ സീ​രീ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്: ഏ​ഴ്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ഇം​ഗ്ലീ​ഷ്​ കൗ​ണ്ടി​യി​ലേ​ക്ക്​

23:54 PM
19/04/2019
ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ​-​ആ​ഗ​സ്​​റ്റി​ൽ വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രെ ന​ട​ക്കു​ന്ന ​​ലോ​ക ടെ​സ്​​റ്റ്​ സീ​രീ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ മു​ന്നോ​ടി​യാ​യി ഏ​ഴ്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ കൗ​ണ്ടി ക്രി​ക്ക​റ്റി​ലേ​ക്ക്. ടെ​സ്​​റ്റ്​ സ്​​പെ​ഷ​ലി​സ്​​റ്റു​ക​ളാ​യ ഏ​ഴു പേ​ർ​ക്കാ​ണ്​ ഇം​ഗ്ലീ​ഷ്​ കൗ​ണ്ടി ടീ​മു​ക​ൾ​ക്കൊ​പ്പം ക​ളി​ക്കാ​ൻ ബി.​സി.​സി.​െ​എ അ​നു​മ​തി ന​ൽ​കി​യ​ത്.

ചേ​തേ​ശ്വ​ർ പു​ജാ​ര, അ​ജി​ൻ​ക്യ ര​ഹാ​നെ, പൃ​ഥ്വി ഷാ, ​ഹ​നു​മ വി​ഹാ​രി, മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, ആ​ർ. അ​ശ്വി​ൻ, ഇ​ശാ​ന്ത്​ ശ​ർ​മ എ​ന്നി​വ​രെ​യാ​ണ്​ ഇം​ഗ്ല​ണ്ടി​ൽ ക​ളി​ക്കാ​ൻ വി​ടു​ന്ന​ത്. ഇ​വ​രി​ൽ പു​ജാ​ര​ക്ക്​ യോ​ർ​ക്​​ഷെ​യ​റു​മാ​യി മൂ​ന്നു​വ​ർ​ഷ​ത്തെ ക​രാ​റു​ണ്ട്. ര​ഹാ​നെ ഹാം​പ്​​ഷ​യ​റു​മാ​യി ഒ​രു​വ​ർ​ഷ​ത്തെ ക​രാ​റി​ൽ ഒ​പ്പി​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

െഎ.​സി.​സി​യു​ടെ പ്ര​ഥ​മ ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ​വി​ൻ​ഡീ​സി​നെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ജൂ​ലൈ​-​ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലാ​ണ്​ മ​ത്സ​രം. 
 
Loading...
COMMENTS