Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നജം സേഥി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ
text_fieldsbookmark_border
ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാനായി നജം സേഥിയെ നിയമിച്ചു. ബുധനാഴ്ച ചേർന്ന ബോർഡ് ഒാഫ് ഗവേണേഴ്സ് യോഗത്തിൽ പത്തംഗ ബോർഡ് അദ്ദേഹത്തെ ഏകപക്ഷീയമായി തെരഞ്ഞെടുക്കുകയായിരുന്നു. മുൻ ബോർഡ് തലവൻ ഷഹരിയാർ ഖാെൻറ കാലാവധി കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനിച്ചത്. പാക് സുപ്രീംകോടതി വിധിയെ തുടർന്ന് പദവിയിൽനിന്ന് പുറത്തായ നവാസ് ശരീഫാണ് നജം സേഥിയെ ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിച്ചത്. പാകിസ്താൻ സൂപ്പർ ലീഗ് ചെയർമാനും പത്രപ്രവർത്തകനുമായ നജം സേഥി, ഇടക്കാലത്ത് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി പദവിയും വഹിച്ചിരുന്നു.
Next Story
