ലോകകപ്പ് വേളയിൽ ഭാര്യയുടെ ലണ്ടൻവാസം; സീനിയർ താരം വിവാദത്തിൽ

13:31 PM
21/07/2019

മുംബൈ: ലോകകപ്പ് വേളയിൽ ഭാര്യയെ കൂടെത്താമസിപ്പിച്ച മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ ബി.സി.സി.ഐ. അനുവദനീയമായ 15 ദിവസത്തിൽ കൂടുതൽ ഭാര്യയോടൊപ്പം താമസിക്കണമെന്ന് ഈ താരം ലോകകപ്പിന് മുമ്പ് പ്രത്യേകം അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ബി.സി.സി.ഐ അപേക്ഷ തള്ളിയിരുന്നു.

എന്നാൽ ക്രിക്കറ്റ് ബോർഡ് തീരുമാനം വകവെക്കാതെ താരം ടൂർണമ​​​െൻറ് നടന്ന ഏഴു ആഴ്ചയും ഭാര്യക്കൊപ്പം ലണ്ടനിൽ കഴിഞ്ഞെന്നാണ് കണ്ടെത്തൽ. ക്യാപ്റ്റൻെറയോ പരിശീലകൻെറയോ അനുവാദം തേടാതെയായിരുന്നു ഇത്.

സുപ്രിംകോടതി നിയമിച്ച ഭരണ സമിതിയുടെ നേതൃത്വത്തിൽ മെയ് മൂന്നിന് നടന്ന ബി.സി.സിഐ യോഗത്തിലാണ് ഇയാളുടെ അപേക്ഷ തള്ളിയത്. ഭാര്യയുടെ ലണ്ടൻവാസത്തെക്കുറിച്ച്
അധികാരികളിൽ നിന്ന് അനുമതി തേടിയിട്ടുണ്ടോ എന്നതാണ് ബോർഡ് പരിശോധിക്കുന്നതെന്ന് ബി.സി.സിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സംഭവം ബി.സി.സിഐ ഭരണ സമിതിക്ക് ഇതുവരെ റിപ്പോർട്ടുചെയ്തിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുനിൽ സുബ്രഹ്മണ്യം ആണ് ഇത് ചെയ്യേണ്ടതെന്ന് ബോർഡിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
 

Loading...
COMMENTS