Top
Begin typing your search above and press return to search.
exit_to_app
exit_to_app
രഞ്​ജി: കേ​ര​ളം പ​തു​ങ്ങി​യ​ത്​ കു​തി​ക്കാ​ൻ
cancel
തി​രു​വ​ന​ന്ത​പു​രം: സൗ​രാ​ഷ്​​ട്ര​യെ ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി​യ ശേ​ഷം ​ഡ്ര​സി​ങ് റൂ​മി​ലെ​ത്തി​യ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​രാ​വാ​ഹി​ക​ളോ​ട് ത‍​െൻറ മീ​ശ​പി​രി​ച്ച് കോ​ച്ച് ഡേ​വ് വാ​ട്ട്മോ​ർ പ​റ​ഞ്ഞു ‘കേ​ര​ളം പ​തു​ങ്ങി​യ​ത് ഒ​ളി​ക്കാ​ന​ല്ല, കു​തി​ക്കാ​നാ​ണ്. കി​ട്ടി​യ അ​ടി തി​രി​ച്ചു​കൊ​ടു​ക്കാ​ൻ പി​ള്ളേ​ർ​ക്ക് ഇ​പ്പോ​ൾ അ​റി​യാം. എ​െൻറ ആ​ൺ​കു​ട്ടി​ക​ൾ ജ​യി​ക്കാ​ൻ പ​ഠി​ച്ചി​രി​ക്കു​ന്നു.’ അ​തെ ഡേ​വ്, സ​മ്മ​ർ​ദ​ങ്ങ​ളി​ലും പ്ര​തി​സ​ന്ധി​ക​ളി​ലും കേ​ര​ളം ജ​യി​ക്കാ​ൻ പ​ഠി​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ സീ​സ​ൺ വ​രെ സ​മ​നി​ല​ക്കാ​യി ക​ളി​ച്ച ടീം, ​എ​തി​ർ ടീ​മി​നെ​തി​രെ ലീ​ഡ് നേ​ടി​യാ​ൽ കി​ട്ടു​ന്ന മൂ​ന്ന് പോ​യ​ൻ​റു​കൊ​ണ്ട് എ​ല്ലാം തി​ക​ഞ്ഞെ​ന്ന് വി​ശ്വ​സി​ക്കു​ന്ന പ​രി​ശീ​ല​ക​ർ, മൈ​താ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നെ​റി​കെ​ട്ട ഗ്രൂ​പ്പി​സം, ഇ​തി​നെ​ല്ലാ​മി​ട​യി​ൽ ആ​ത്മ​വി​ശ്വാ​സം ന​ഷ്​​ട​പ്പെ​ട്ട താ​ര​നി​ര. ഇ​ന്ന​ലെ​വ​രെ ഇ​താ​യി​രു​ന്നു കേ​ര​ള ക്രി​ക്ക​റ്റ്. എ​ന്നാ​ൽ, ഇ​ന്ന് ഡേ​വ് വാ​ട്ട്മോ​ർ എ​ന്ന വി​ഖ്യാ​ത പ​രി​ശീ​ല​ക​നു​മു​ന്നി​ൽ ക്രി​ക്ക​റ്റ് എ​ന്തെ​ന്ന് യു​വ​നി​ര അ​റി​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ന്നു. ക​ളി​ച്ച അ​ഞ്ചു​ക​ളി​ൽ നാ​ലി​ലും മി​ക​ച്ച വി​ജ​യം. പ​രാ​ജ​യ​പ്പെ​ട്ട​ത് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ഗു​ജ​റാ​ത്തി​നോ​ട് മാ​ത്രം. ക്വാ​ർ​ട്ട​റി​ലേ​ക്ക് ക​ട​ക്കാ​ൻ ഇ​നി വെ​ല്ലു​വി​ളി​യാ​യി മു​ന്നി​ലു​ള്ള​ത് ഹ​രി​യാ​ന മാ​ത്രം. 

ഡേവ് സിമ്പിളാണ്, പവർഫുളും
ക​ഴി​ഞ്ഞ സീ​സ​ണി​ൽ മ​റു​നാ​ട​ൻ താ​ര​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന​തി​ൽ ടീ​മി​നു​ള്ളി​ൽ​ത​ന്നെ മു​റു​മു​റു​പ്പ് ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു ചേ​രി​യി​ലാ​യി ടീം ​നി​ല​കൊ​ണ്ടു. ഫ​ല​മോ ജ​യി​ക്കാ​മാ​യി​രു​ന്ന ക​ളി​ക​ൾ​പോ​ലും സ​മ​നി​ല പി​ടി​ച്ചു​വാ​ങ്ങി. ജ​ല​ജ് സ​ക്സേ​ന​യു​ടെ​യും ഇ​ഖ്ബാ​ൽ അ​ബ്​​ദു​ല്ല​യു​ടെ​യും ഒ​റ്റ​യാ​ൾ പ്ര​ക​ട​ന​ങ്ങ​ൾ എ​ങ്ങും എ​ത്താ​തെ പോ​യി. പ​ക്ഷേ, പി​ണ​ക്ക​ങ്ങ​ളെ ഇ​ണ​ക്ക​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ ഡേ​വി​ന് വേ​ണ്ടി വ​ന്ന​ത് ഒ​രു മാ​സം മാ​ത്രം. ചെ​ന്നൈ​യി​ലെ ക്യാ​മ്പോ​ടു​കൂ​ടി കേ​ര​ളം ‘ടീം ​കേ​ര​ള’​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ സ​ചി​ൻ ബേ​ബി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ ‘ഡേ​വ് വ​ള​രെ ശാ​ന്ത​നാ​ണ്. ടീ​മി​ലെ ഒ​രോ അം​ഗ​ത്തി​നും അ​ദ്ദേ​ഹ​ത്തോ​ട് എ​ന്തും പ​റ​യാം. തോ​ളി​ൽ കൈ​യി​ട്ടു​കൊ​ണ്ട് ത​ല​ക്ക​ന​മി​ല്ലാ​തെ ജാ​ട​ക​ളി​ല്ലാ​തെ അ​ദ്ദേ​ഹ​മ​ത് കേ​ൾ​ക്കും. ന​ല്ല​താ​ണെ​ങ്കി​ൽ അം​ഗീ​ക​രി​ക്കും. പ​ല​പ്പോ​ഴും ജ​യി​ക്കാ​വു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ​പോ​ലും ന​മ്മ​ൾ ക​ളി​ച്ചി​ട്ടു​ള്ള​ത് സ​മ​നി​ല​ക്ക് വേ​ണ്ടി​യാ​ണ്. റി​സ്ക് എ​ടു​ക്കാ​ൻ കോ​ച്ച് ത​യാ​റാ​കി​ല്ല. ഇ​തോ​ടെ ഫീ​ൽ​ഡി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ക്യാ​പ്​​റ്റ​​െൻറ ച​ങ്കു​റ​പ്പും പോ​കും. എ​ന്നാ​ൽ, ഡേ​വ് ക​ളി​ക്കാ​ർ​ക്കൊ​പ്പ​മാ​ണ്. സ്വ​ന്തം ക​ഴി​വി​ൽ വി​ശ്വ​സി​ച്ച് ക​ളി​ക്കാ​ൻ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ ​വി​ശ്വാ​സ​മാ​ണ് ഞ​ങ്ങ​ളു​ടെ ഈ ​വി​ജ​യ​ങ്ങ​ൾ.’

പിള്ളേര് കലക്കി
ക​ഴി​ഞ്ഞ സീ​സ​ണി​ൽ മോ​ശം ഫോ​മി​നെ തു​ട​ർ​ന്ന് ഡ്ര​സി​ങ് റൂ​മി​ലെ​ത്തി ബാ​റ്റ് ത​ല്ലി​യൊ​ടി​ച്ച​തി​ന് ഏ​റെ പ​ഴി​ക്കേ‍ണ്ട സ​ഞ്ജു സാം​സ​ണി​നെ​യും കേ​ര​ള​ത്തി​നു വേ​ണ്ടി ക​ളി​ക്കാ​നെ​ത്തി​യ ജ​ല​ജ് സ​ക്സേ​ന​യെ​യും രാ​കി മി​നു​ക്കി​യാ​ണ് ഡേ​വ് ഇ​ത്ത​വ​ണ ഇ​റ​ക്കി​യ​ത്. ഫ​ല​മോ ക​ഴി​ഞ്ഞ സീ​സ​ണി​ൽ 334 റ​ൺ നേ​ടി​യ സ​ഞ്ജു ഇ​തി​നോ​ട​കം നേ​ടി​യ​ത് 561 റ​ൺ. ഇ​തി​ൽ ര​ണ്ട് സെ​ഞ്ച്വ​റി​യും മൂ​ന്ന് അ​ർ​ധ സെ​ഞ്ച്വ​റി​യും. സീ​സ​ണി​ൽ റ​ൺ​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഈ ​തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​ൻ. എ​ന്നാ​ൽ, ഏ​റ്റ​വും കൂ​ടു​ത​ൽ സി​ക്സ​റു​ക​ൾ പ​റ​ത്തി​യ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് സ​ഞ്ജു. വി​ക്ക​റ്റ് വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ജ​ല​ജ് (34​). 
Show Full Article
TAGS:ranji trophy kerala Dav Whatmore Cricket sports news malayalam news 
News Summary - secret of kerala ranji trophy victory -Sports news
Next Story