നാട്ടിലേക്ക് മടക്കി അ‍യക്കൽ; 82 വർഷത്തിനിടെ ഇത് രണ്ടാം തവണ

10:41 AM
12/01/2019

ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി പു​ലി​വാ​ലു​പി​ടി​ച്ച ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ളാ​യ ഹ​ർ​ദി​ക്​ പാ​ണ്ഡ്യ​യെ​യും കെ.​എ​ൽ. രാ​ഹു​ലിനെയും നാട്ടിലേക്ക് പറഞ്ഞയക്കാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. 82 വർഷത്തിനിടെ രണ്ടാം ഇത് രണ്ടാം തവണയാണ് വിദേശ പര്യടനത്തിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ നാട്ടിലേക്ക് മടക്കി അ‍യക്കുന്നത്. ഇന്ത്യയുടെ വിദേശ പര്യടനങ്ങളിൽ വിവാദങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സ്ത്രീവിരുദ്ധ പരാമർശത്തിൽ താരങ്ങളെ നാട്ടിലേക്ക് മടക്കി അ‍യക്കുന്നത്.

1936ൽ ലാലാ അമർനാഥിനെ ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും പറഞ്ഞയച്ചതാണ് ഇതിനു മുമ്പത്തേത്.  അന്നത്തെ ക്യാപ്റ്റൻ വിസ്സിയെ ധിക്കരിച്ചതിനാണ് ലാലാ അമർനാഥിനെ നാട്ടിലേക്ക് മടക്കി അയച്ചത്. പരിക്കേറ്റ അമർനാഥിന് വിശ്രമം അനുവദിച്ചിരുന്നില്ല. ലോർഡ്സ് ടെസ്റ്റിലും തന്നെ ടീമിൽ ഉൾപ്പെടുത്തിയതാണ് ക്യാപ്റ്റനെതിരെ തിരിയാൻ കാരണമായത്. കിറ്റ് വലിച്ചെറിയുകയും പഞ്ചാബിയിൽ ക്യാപ്റ്റനെ തെറി വിളിക്കുകയും ചെയ്തു അമർനാഥ്. 

1996 നവംബറിൽ നവ്ജോത് സിദ്ദു ഇംഗ്ലണ്ട് പര്യടനം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങിയിരുന്നു. നായകനായ മുഹമ്മദ് അസ്ഹറുദ്ദീനുമായുണ്ടായ ചൂടേറിയ വാഗ്വാഗത്തിന് ശേഷമായിരുന്നു ഇത്. ആരെയും അറിയിക്കാതെയാണ് സിദ്ദു പോയത്. 

ഇത് സിദ്ദുവിന്റെ റൂംമേറ്റിന് ടെസ്റ്റ് അരങ്ങേറ്റത്തിന് വഴിയൊരുക്കി. പിന്നീട് ഇന്ത്യൻ ക്രിക്കറ്റിനെ ഭരിച്ച സൗരവ് ഗാംഗുലിയായിരുന്നു ആ റൂം മേറ്റ്. ലോർഡ്സ് ആയിരുന്നു അടുത്ത ടെസ്റ്റ് വേദി. തൻെറ കന്നി മത്സരത്തിൽ തന്നെ ഗാംഗുലി സെഞ്ച്വറി നേടുകയും ചെയ്തു. പിന്നീട് പ്രശ്നങ്ങൾ അവസാനിപ്പിച്ച് സിദ്ദു തിരിച്ചുവന്ന് ഇന്ത്യയ്ക്കായി രണ്ടു വർഷം കൂടി കളിക്കുകയും ചെയ്തു.

Loading...
COMMENTS