Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ട്വൻറി20...

രണ്ടാം ട്വൻറി20 ഇന്ന്​  പരമ്പര ലക്ഷ്യമിട്ട്​ ഇന്ത്യ

text_fields
bookmark_border
kohli
cancel
camera_alt????????? ?????????????? ????????? ?????????? ??????????????????

കാ​ർ​ഡി​ഫ്​: ആ​ദ്യ മ​ത്സ​ര​ത്തി​​ലെ വ​മ്പ​ൻ വി​ജ​യ​ത്തി​​െൻറ ആ​ത്​​മ​വി​ശ്വാ​സ​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ര​ണ്ടാം ട്വ​ൻ​റി20 മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ വെ​ള്ളി​യാ​ഴ്​​ച​യി​റ​ങ്ങു​ന്നു. പ​ര​മ്പ​ര ല​ക്ഷ്യ​മി​ട്ടാ​ണ്​ വി​രാ​ട്​​ കോ​ഹ്​​ലി​യു​ടെ​യും സം​ഘ​ത്തി​​െൻറ​യും പ​ട​പ്പു​റ​പ്പാ​ട്. ​വെ​ള്ളി​യാ​ഴ്​​ച​ ജ​യി​ച്ചാ​ൽ അ​വ​സാ​ന മ​ത്സ​ര​ത്തി​ന്​ കാ​ത്തു​നി​ൽ​ക്കാ​െ​ത ഇ​ന്ത്യ​ക്ക്​ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. ആ​ദ്യ ട്വ​ൻ​റി20​യി​ൽ ഇ​ന്ത്യ എ​ട്ട്​ വി​ക്ക​റ്റി​ന്​ ജ​യി​ച്ചി​രു​ന്നു. സ്​​പി​ന്ന​ർ കു​ൽ​ദീ​പ്​ യാ​ദ​വി​​െൻറ അ​ഞ്ചു​വി​ക്ക​റ്റ്​ പ്ര​ക​ട​ന​വും ലോ​കേ​ഷ്​ രാ​ഹു​ലി​​െൻറ സെ​ഞ്ച്വ​റി​യും ഒ​രു​മി​ച്ച​തോ​ടെ​യാ​ണ്​ ഇം​ഗ്ല​ണ്ടി​​െൻറ ന​ടു​വൊ​ടി​ച്ച്​ ഇ​ന്ത്യ അ​നാ​യാ​സം ക​ളി ജ​യി​ച്ച​ത്​. 

ക​ഴി​ഞ്ഞ മ​ത്സ​രം ജ​യി​ച്ച​തോ​ടെ ട്വ​ൻ​റി20​യി​ൽ തു​ട​ർ​ച്ച​യാ​യ ആ​റു ജ​യ​ങ്ങ​ൾ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. 2017 ന​വം​ബ​റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പി​ച്ചു തു​ട​ങ്ങി​യ​താ​ണ്​ ഇൗ ​ജൈ​ത്ര​യാ​ത്ര. നി​ല​വി​ൽ ട്വ​ൻ​റി20 റാ​ങ്കി​ങ്ങി​ൽ മൂ​ന്നാ​മ​താ​ണ്​ ഇ​ന്ത്യ. 

പ​ര​മ്പ​ര തൂ​ത്തു​വാ​രി​യാ​ൽ പാ​കി​സ്​​താ​ന്​ പി​റ​കി​ൽ ഇ​ന്ത്യ​ക്ക്​ ര​ണ്ടാ​മ​തെ​ത്താം. ആ​ദ്യ മ​ത്സ​ര​ത്തി​ലെ ഇ​ല​വ​നി​ൽ മാ​റ്റ​മി​ല്ലാ​തെ​യാ​യി​രി​ക്കും സ​ന്ദ​ർ​ശ​ക​ർ ഇ​റ​ങ്ങു​ക. അ​തേ​സ​മ​യം, ഇം​ഗ്ല​ണ്ട്​ നി​ര​യി​ൽ പു​റം​വേ​ദ​ന കാ​ര​ണം പേ​സ​ർ ടോം ​കു​റാ​ൻ ഇ​നി​യു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20malayalam newssports newsCricket NewsIndia News
News Summary - Second T20 - Sports News
Next Story