Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്​​മി​ത്തി​നും...

സ്​​മി​ത്തി​നും വെ​യ്​​ഡി​നും സെ​ഞ്ച്വ​റി; ഓ​സീ​സ്​ ശ​ക്ത​മാ​യ നി​ല​യി​ൽ

text_fields
bookmark_border
സ്​​മി​ത്തി​നും വെ​യ്​​ഡി​നും സെ​ഞ്ച്വ​റി; ഓ​സീ​സ്​ ശ​ക്ത​മാ​യ നി​ല​യി​ൽ
cancel
camera_alt??????????????????? ????????? ????? ???????????? ????????????? ?????????? ??????????

ബി​ർ​മി​ങ്​​ഹാം: ഒ​ന്നാം ആ​ഷ​സ്​ ടെ​സ്​​റ്റി​​ലൂ​ടെ വി​മ​ർ​ശ​ക​രു​ടെ ഇ​ഷ്​​ടം സ​മ്പാ​ദി​ക്കു​ക​യാ​ണ്​ സ്​​റ്റീ​വ​ൻ സ്​​മി​ത്തെ​ന്ന ടെ​സ്​​റ്റി​ലെ ഒ​ന്നാം ന​മ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ. ര​ണ്ടാം ഇ​ന്നി​ങ്​​സി​ലും സെ​ഞ്ച്വ​റി നേ​ടി​യ സ്​​മി​ത്ത്​ ഒ​രു​പി​ടി റെ​ക്കോ​ഡു​ക​ളും​ ക​ട​പു​ഴ​ക്കി. 25ാം ടെ​സ്​​റ്റ്​ സെ​ഞ്ച്വ​റി നേ​ടി​യ സ്​​മി​ത്തി​​െൻറ​യും (142) മാ​ത്യു വെ​യ്​​ഡി​​െൻറ​യും (110 ) മി​ക​വി​ൽ ആ​സ്​​ട്രേ​ലി​യ ഏഴു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 470 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. സ​ന്ദ​ർ​ശ​ക​ർ 384 റ​ൺ​സി​ന്​ മു​ന്നി​ലെ​ത്തി.

ടിം ​പെ​യ്​​നും (33) ജെ​യിം​സ്​ പാ​റ്റി​ൻ​സ​ണു​മാ​ണ് (0)​ ക്രീ​സി​ൽ. മൂ​ന്നി​ന് 124 റ​ൺ​സ് എ​ന്ന നി​ല​യി​ൽ 34 റ​ൺ​സ്​ ലീ​ഡു​മാ​യി നാ​ലാം ദി​നം ക​ളി​യാ​രം​ഭി​ച്ച ആ​സ്ട്രേ​ലി​യ​ക്ക്​ ട്രാ​വി​സ് ഹെ​ഡി​​െൻറ വി​ക്ക​റ്റാ​ണ് ന​ഷ്​​ട​മാ​യ​ത്. 51 റ​ണ്‍സെ​ടു​ത്ത ഹെ​ഡി​നെ സ്​​റ്റോ​ക്​​സ് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. സ്​​മി​ത്തും ഹെ​ഡും ചേ​ർ​ന്ന്​ നാ​ലാം വി​ക്ക​റ്റി​ൽ 130 റ​ൺ​സ്​ ചേ​ർ​ത്തു. അ​ഞ്ചാം വി​ക്ക​റ്റി​ൽ വെ​യ്​​ഡി​നൊ​പ്പം 125 റ​ൺ​സ്​ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 207 പ​ന്തു​ക​ൾ നേ​രി​ട്ട സ്​​മി​ത്ത്​ 14 ബൗ​ണ്ട​റി​ക​ൾ സ​ഹി​ത​മാ​ണ്​ 142 റ​ൺ​സെ​ടു​ത്ത​ത്. ക്രി​സ്​ വോ​ക്​​സി​​െൻറ പ​ന്തി​ൽ ബെ​യ​ർ​സ്​​റ്റോ പി​ടി​ച്ച്​​ സ്​​മി​ത്ത്​ പു​റ​ത്താ​വു​േ​മ്പാ​ൾ ഒാ​സീ​സ്​ ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി​യി​രു​ന്നു. 143 പ​ന്തി​ൽ 17 ബൗ​ണ്ട​റി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്​ വെ​യ്​​ഡി​​െൻറ മൂ​ന്നാം ടെ​സ്​​റ്റ്​ ശ​ത​കം.

ഓ​പ​ണ​ര്‍മാ​രാ​യ കാ​മ​റൂ​ൺ ബാ​ന്‍ക്രോ​ഫ്റ്റ് (7) ഡേ​വി​ഡ്​ വാ​ര്‍ണ​ർ (8), ഉ​സ്മാ​ന്‍ ഖ​വാ​ജ (40) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ള്‍ ഓ​സീ​സി​ന് മൂ​ന്നാം ദി​നം ന​ഷ്​​ട​മാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ഒാ​സീ​സ്​ സ്​​കോ​ർ 13ൽ ​എ​ത്തി​നി​ൽ​ക്കെ വാ​ർ​ണ​റെ വി​ക്ക​റ്റ്​ കീ​പ്പ​ർ ജോ​ണി ബെ​യ​ർ​സ്​​റ്റോ​യു​ടെ ​ൈക​ക​ളി​ലെ​ത്തി​ച്ച്​ സ്​​റ്റു​വ​ർ​ട്ട്​ ബ്രോ​ഡ്​ ടെ​സ്​​റ്റി​ലെ 450ാം വി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashesengland vs australia
News Summary - Second Centuary of steve smith in the first test of Australia Vs England in Ashes
Next Story