ചോ​ര​പ്പ​ന്തു​മാ​യി വീ​ണ്ടും സീൻ ആ​ബോ​ട്ട്​; ദു​ര​ന്ത​നി​മി​ഷം മി​ന്നി​മാ​ഞ്ഞു

23:41 PM
04/03/2018
sean abbott

മെ​ൽ​ബ​ൺ: ഫി​ൽ ഹ്യൂ​സി​​നെ മ​ര​ണ​ത്തി​ലേ​ക്ക്​ വീ​ഴ്​​ത്തി​യ സീ​ൻ ആ​ബോ​ട്ടി​​​െൻറ പ​ന്തി​ൽ വീ​ണ്ടും ചോ​ര​ക്ക​ളി. ആ​സ്​​ട്രേ​ലി​യ​ൻ ആ​ഭ്യ​ന്ത​ര ടൂ​ർ​ണ​മ​​െൻറാ​യ ഷെ​ഫീ​ൽ​ഡ്​ ഷീ​ൽ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ന്യൂ​സൗ​ത്ത്​ വെ​യ്​​ൽ​സ്​ ബൗ​ള​ർ ആ​ബോ​ട്ടി​​​െൻറ കു​ത്തി ഉ​യ​ർ​ന്ന പ​ന്ത്​ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വി​ക്​​ടോ​റി​യ​യു​ടെ മ​ധ്യ​നി​ര ബാ​റ്റ്​​സ്​​മാ​ൻ വി​ൽ പു​കോ​സ്​​കി​യു​െ​ട ത​ല​യി​ൽ പ​തി​ച്ചു. ഹെ​ൽ​മ​റ്റി​നും ആ​ഘാ​ത​മേ​ൽ​പി​ച്ച പ​ന്തി​ൽ പു​കോ​സ്​​കി​യു​ടെ ത​ല​ക്ക്​ മു​റി​വേ​റ്റെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

വി​ക്​​ടോ​റി​യ​യു​ടെ ​ര​ണ്ടാം ഇ​ന്നി​ങ്​​സ്​ ബാ​റ്റി​ങ്ങി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​കോ​സ്​​കി അ​ടി​തെ​റ്റി വീ​ണ​തോ​ടെ കാ​ഴ്​​ച​ക്കാ​രു​ടെ ഒാ​ർ​മ​യി​ൽ 2014 ന​വം​ബ​റി​ൽ ഫി​ൽ ഹ്യൂ​സി​​​െൻറ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​നി​മി​ഷം മി​ന്നി​മാ​ഞ്ഞു. പ​ക്ഷേ, ഇ​ക്കു​റി ആ​ബോ​ട്ടി​​​െൻറ പ്രാ​ർ​ഥ​ന ദൈ​വം കേ​ട്ടു. ഗു​രു​ത​ര​മാ​യ പ​രി​ക്കൊ​ന്നു​മി​ല്ലാ​തെ പു​കോ​സ്​​കി ര​ക്ഷ​പ്പെ​ട്ടു. താ​രം നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ ക്യാ​പ്​​റ്റ​ൻ ആ​രോ​ൺ ഫി​ഞ്ച്​ പ​റ​ഞ്ഞു. 

 

Loading...
COMMENTS