സ്​​കോ​ട്​​ല​ൻ​ഡ്​ ക്രി​ക്ക​റ്റ​ർ കോ​ൺ ഡി ​ലാ​​ൻ​ജെ അ​ന്ത​രി​ച്ചു

23:48 PM
19/04/2019
ഗ്ലാ​സ്​​ഗോ: സ്​​കോ​ട്​​ല​ൻ​ഡ്​ ക്രി​ക്ക​റ്റ്​  താ​രം കോ​ൺ ഡി ​ലാ​​ൻ​ജെ  (38) അ​ന്ത​രി​ച്ചു. ബ്രെ​യ്​​ൻ ട്യൂ​മ​റി​നെ തു​ട​ർ​ന്ന്​ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്​​കോ​ട്​​ല​ൻ​ഡ്​ ദേ​ശീ​യ ടീ​മി​ലെ ഒാ​ൾ​റൗ​ണ്ട​ർ എ​ന്ന നി​ല​യി​ൽ തി​ള​ങ്ങി​യ കോ​ൺ ഡി 13 ​ഏ​ക​ദി​ന​ങ്ങ​ളും എ​ട്ട്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളും രാ​ജ്യ​ത്തി​നാ​യി ക​ളി​ച്ചി​ട്ടു​ണ്ട്.

2015ൽ ​ട്വ​ൻ​റി20​യി​ലൂ​ടെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. പി​ന്നീ​ട്​ ഏ​ക​ദി​ന ടീ​മി​ലു​മെ​ത്തി. 2017 ന​വം​ബ​റി​ൽ പാ​പ്വ ന്യൂ​ഗി​നി​ക്കെ​തി​രെ ഏ​ക​ദി​നം ക​ളി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ രോ​ഗ​വി​വ​ര​മ​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, വി​ദ​ഗ്​​ധ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല.  ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ജ​യി​ച്ച കോ​ൺ ഡി ​ലാ​​ൻ​ജെ ഫ​സ്​​റ്റ്​​ക്ലാ​സി​ലും മ​റ്റു​മാ​യി വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ച്ച​ശേ​ഷ​മാ​ണ്​ ദേ​ശീ​യ ടീ​മി​ലെ​ത്തു​ന്ന​ത്. 
 
Loading...
COMMENTS