Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബി.സി.സി.​െഎയുടെ കരട്​...

ബി.സി.സി.​െഎയുടെ കരട്​ ഭരണഘടനക്ക്​ സുപ്രീംകോടതി അംഗീകാരം

text_fields
bookmark_border
bcci-23
cancel

ന്യൂഡൽഹി: ബി.സി.സി.​െഎയുടെ കരട്​ ഭരണഘടനക്ക്​ സുപ്രീംകോടതിയുടെ അംഗീകാരം. ചില മാറ്റങ്ങളോടെയാണ്​ ബി.സി.സി.​െഎയുടെ ഭരണഘടനക്ക്​ സു​പ്രീംകോടതി അംഗീകാരം നൽകിയത്​. 30 ദിവസത്തിനുള്ളിൽ ഭരണഘടന പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ തുടങ്ങാൻ സംസ്ഥാന ക്രിക്കറ്റ്​ അസോസിയേഷനുകളോ​ട്​ സുപ്രീംകോടതി ആവശ്യപ്പെട്ടു.

ബി.സി.സി.​െഎയിൽ ഒരു സംസ്ഥാനത്തിന്​ ഒരു വോട്ട്​ എന്ന ലോധ കമ്മിറ്റി നിർദേശം സുപ്രീംകോടതി പുന:പരിശോധിച്ചിട്ടുണ്ട്​. ഇതി​​െൻറ ഭാഗമായി മഹാരാഷ്​ട്രയിൽ നിന്നുള്ള മുംബൈ, വിദർഭ, സൗരാഷ്​ട്ര, ഗുജറാത്തിൽ നിന്നുള്ള വഡോദര, റെയിൽവേയ്​സ്​ എന്നീ ​ക്രിക്കറ്റ്​ അസോസിയേഷനുകൾക്ക്​ സുപ്രീംകോടതി മെമ്പർഷിപ്പ്​ അനുവദിച്ചു.

ബി.സി.സി.​െഎയിൽ പദവി വഹിച്ച ഒരാൾക്ക്​ വീണ്ടും സംഘടനയിലെ സ്ഥാനം വഹിക്കുന്നതിന്​ മുമ്പായി ഇടവേള വേണമെന്ന ലോധ കമ്മിറ്റി നിർദേശത്തിലും സുപ്രീംകോടതി മാറ്റം വരുത്തി. രണ്ട്​ തവണ തുടർച്ചയായി ബി.സി.സി.​െഎയുടെ പദവി വഹിച്ചയാൾക്ക്​ മാത്രമാണ്​ ഇടവേള വേണ്ടി വരിക. കഴിഞ്ഞ ജൂലൈ 5ന്​ കരട്​ ഭരണഘടന നിലവിൽ വരുന്നത്​ വരെ സംസ്ഥാന ക്രിക്കറ്റ്​ അസോസി​േയഷനുകളോട്​ തെരഞ്ഞെടുപ്പുകൾ നടത്തരുതെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIsupremcourtmalayalam newssports newsCoA
News Summary - SC approves draft constitution of BCCI with some modification-Sports news
Next Story