ലാഹോർ: ടെസ്റ്റിലും ട്വൻറി20യിലും നായകൻ സർഫ്രാസ് അഹമദിനെ പാകിസ്താൻ ക്രിക്കറ് റ് ബോർഡ് പുറത്താക്കി. ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ അസ്ഹർ അലി യും ട്വൻറി20യിൽ ബാബർ അസമുമാകും നയിക്കുക. ഏകദിന നായകെൻറ കാര്യത്തിൽ തീരുമാനമായില്ല. മോശം ഫോമിനെത്തുടന്ന് ടെസ്റ്റ്, ട്വൻറി20 ടീമുകളിൽനിന്ന് സർഫ്രാസിനെ ഒഴിവാക്കി.
കഴിഞ്ഞ രണ്ട് വർഷമായി മൂന്ന് ഫോർമാറ്റിലും ടീമിനെ നയിച്ച സർഫ്രാസിന് കീഴിൽ 2017ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ ജേതാക്കളായിരുന്നു. ഏകദിന ലോകകപ്പിൽ സെമി കാണാതെ പുറത്തായതിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിൽ ടീം പിന്നാക്കം പോയതും സ്വന്തം മണ്ണിൽ നടന്ന ട്വൻറി20 പരമ്പര 3-0ത്തിന് ലങ്കക്ക് അടിയറ വെച്ചതുമാണ് സർഫ്രാസിന് തിരിച്ചടിയായത്. മുമ്പ് 2015 മുതൽ 2017 ഫെബ്രുവരി വരെ അലി പാക് ഏകദിന ടീമിനെ നയിച്ചിട്ടുണ്ട്.