സന്തോഷ് ട്രോഫി: സെമിയിൽ കേരളം ഇന്ന് മിസോറമിനെതിരെ
text_fieldsകൊൽക്കത്ത: പതിറ്റാണ്ടിനു മുെമ്പത്തിയ സന്തോഷ് ട്രോഫി ഇത്തവണ കേരളത്തിലേക്കെത്താൻ ഇനി വേണ്ടത് രണ്ടേ രണ്ടു ജയം മാത്രം. സെമിഫൈനലിൽ കരുത്തരായ മിസോറമിനെ കേരളം ഇന്ന് നേരിടുേമ്പാൾ കോച്ച് സതീവൻ ബാലനും പടയാളികളും അവസാന അങ്കത്തിലേക്കെത്താനുള്ള ഒരുക്കത്തിലാണ്. ഉച്ചക്ക് 2.30നാണ് മത്സരം. രണ്ടാം സെമിയിൽ ആതിഥേയരായ ബംഗാളും കർണാടകയും ഏറ്റുമുട്ടും.
പേടിക്കണം, വടക്കുകിഴക്കൻ എതിരാളികളെ
കാൽപന്തുകളിയിൽ പുതിയ അധ്യായം രചിച്ചവരാണ് വടക്കുകിഴക്കൻ മാന്ത്രികരായ മിസോറമുകാർ. കായിക കരുത്തിൽ അൽപം പിറകിലാണെങ്കിലും അത് കളിമികവിൽ മറികടക്കുന്നവർ. ഫൈനലിലെത്തുന്നതിനുമുമ്പ് ഇവരെ കിട്ടാതിരിക്കാൻ കേരളം ഏറെ ആഗ്രഹിച്ചിരുന്നതുമാണ്. ഗ്രൂപ് ചാമ്പ്യന്മാരായപ്പോൾ പ്രതീക്ഷിച്ചതും അതുതന്നെയായിരുന്നു.
എന്നാൽ, കണക്കുകൂട്ടൽ തെറ്റി സെമിയിൽ ലഭിച്ചത് മിസോറമിനെതന്നെ. എതിരാളികൾ ശക്തരാണെങ്കിലും കളത്തിൽ എതിരിടാൻ ഒരുങ്ങിത്തന്നെയാണ് അഞ്ചുതവണ ചാമ്പ്യന്മാരായ കേരളം മൈതാനത്തിറങ്ങുന്നത്.
ഗ്രൂപ് റൗണ്ടിൽ തോൽവിയറിയാതെയായിരുന്നു കേരളത്തിെൻറ കുതിപ്പെന്നത് കോച്ചിനും താരങ്ങൾക്കും ഏറെ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ആദ്യ മത്സരത്തിൽ ചണ്ഡിഗഢിനെ 5-1നും രണ്ടാം മത്സരത്തിൽ മണിപ്പൂരിനെ 6-0ത്തിനും മഹാരാഷ്ട്രയെ 3-0ത്തിനും തോൽപിച്ച കേരളപ്പട അവസാന മത്സരത്തിൽ ആതിഥേയരായ ബംഗാളിനെയും (1-0) അട്ടിമറിച്ച് കളിമികവ് പ്രകടിപ്പിച്ചു. മിസോറമിനെ എതിരിടുേമ്പാൾ ഇതുവരെ അടിച്ചുകൂട്ടിയ 15 േഗാളുകൾ ചെറുതല്ലാത്ത ആത്മവിശ്വാസം നൽകും. േഗാളടിച്ചുകൂട്ടുന്ന സ്ട്രൈക്കർമാർ മാത്രമല്ല കേരളത്തിെൻറ മികവ്. ടൂർണമെൻറിലെ മികച്ച പ്രതിരോധസംഘവും കേരളംതന്നെ. നാലു മത്സരത്തിൽ ഇതുവരെ വഴങ്ങിയത് ഒരു ഗോൾ മാത്രം.
ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ കർണാടകയോട് മാത്രമാണ് മിസോറം തോറ്റത്. എന്നാൽ, സെമിയുറപ്പിച്ചതോടെ ആദ്യ ഇലവനിലെ എട്ടു പ്രമുഖതാരങ്ങളെ മാറ്റിനിർത്തിയാണ് ഇൗ മത്സരത്തിൽ ഇറങ്ങിയത്. മധ്യനിരയുടെ പന്തടക്കമാണ് ഇവരുടെ പ്രത്യേകത. 10 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ മൂന്നെണ്ണം വഴങ്ങുകയും ചെയ്തു.
ആത്മവിശ്വാസത്തിലാണ് കോച്ച്
കരുത്തുറ്റ മിസോറമിനെ തന്ത്രപരമായി നേരിടുമെന്നാണ് കേരള കോച്ച് സതീവൻ ബാലന് പറയാനുള്ളത്. ‘‘ടൂർണമെൻറിൽ ഏറ്റവും കരുത്തുറ്റ മത്സരമാണിത്. എതിരാളികൾ മികച്ചവരാണെന്നതിൽ സംശയമില്ല. എന്നാൽ, തന്ത്രങ്ങൾ ഒരുക്കി അവരെ തളക്കും. ഞങ്ങൾ ആത്മവിശ്വാസത്തിലാണ്. മികവുറ്റ പ്രതിരോധവും മുന്നേറ്റവും കേരളത്തിെൻറ പ്രത്യേകതയാണ്. ഗ്രൂപ് ചാമ്പ്യന്മാരായി എന്നത് ഇൗ മത്സരത്തിൽ ഞങ്ങൾക്ക് മുൻതൂക്കം നൽകുന്നു’’ -കോച്ചിെൻറ വാക്കുകൾ.
ബംഗാൾ x കർണാടക
ആരാധക പിന്തുണയാണ് കർണാടകയെ നേരിടുേമ്പാൾ ആതിഥേയരായ ബംഗാളിന് ലഭിക്കുന്ന ഉൗർജം. ഗ്രൂപ് റൗണ്ടിൽ തോറ്റത് കേരളത്തിനു മുന്നിൽ മാത്രമാണ്. ബി ഗ്രൂപ് ചാമ്പ്യന്മാരായാണ് കർണാടക സെമിയിൽ പ്രവേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
