സന്തോഷ് ട്രോഫി സെമിയിൽ കേരളം x മിസോറം
text_fieldsകൊൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബാൾ സെമിഫൈനലിൽ ഗ്രൂപ് ‘എ’ ചാമ്പ്യന്മാരായ കേരളത്തിന് എതിരാളികൾ മിസോറം. ‘ബി’യിൽ രണ്ടാം സ്ഥാനക്കാരായാണ് മിസോറം സെമിയിൽ പ്രവേശിച്ചത്. ബുധനാഴ്ച നടന്ന അവസാന റൗണ്ട് മത്സരത്തിൽ കരുത്തരായ മിസോറമിനെ 1-0ത്തിന് തോൽപിച്ച് കർണാടക ഗ്രൂപ് ജേതാക്കളായി സെമിയിൽ കടന്നു. 74ാം മിനിറ്റിൽ രാജേഷിെൻറ ഗോളിലായിരുന്നു അവരുടെ ജയം. ഇതോടെ മിസോറമിനും കർണാടകക്കും ഒമ്പത് പോയൻറായെങ്കിലും ഗോൾ ശരാശരിയിൽ മിസോറം പിന്തള്ളപ്പെട്ടു. രണ്ടാം സെമിഫൈനലിൽ കർണാടക, കേരളത്തിന് പിറകെ രണ്ടാം സ്ഥാനക്കാരായ ബംഗാളിനെ നേരിടും. അതേസമയം, സെമി പ്രതീക്ഷയുണ്ടായിരുന്ന പഞ്ചാബ്, ഗോവയോട് ദയനീയമായി തോറ്റു. 4-1നാണ് നേരത്തെതന്നെ ടൂർണമെൻറിൽനിന്ന് പുറത്തായ ഗോവ പഞ്ചാബിനെ തകർത്തെറിഞ്ഞത്.
മാക്റോയ് പിക്സോടോ (25 പെനാൽറ്റി), വിക്ടോറിനോ ഫെർണാണ്ടസ് (28), നെസ്റ്റർ ഡിയസ് (59), ഷുബേർട്ട് പെരീറ (67) എന്നിവരാണ് ഗോവയുടെ ഗോൾ നേടിയത്. പഞ്ചാബിെൻറ ആശ്വാസഗോൾ ഗുർടേജ് സിങ്ങിെൻറ(94) ബൂട്ടിൽനിന്നായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
