Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ​ഞ്ജു​വി​ന്...

സ​ഞ്ജു​വി​ന് സെ​ഞ്ച്വ​റി; കേരളത്തിന്​ മികച്ച സ്​കോർ

text_fields
bookmark_border
sanju-v-samson
cancel

തി​രു​വ​ന​ന്ത​പു​രം: സൗ​രാ​ഷ്​​ട്ര​ക്കെ​തി​രാ​യ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​െൻറ മൂ​ന്നാം​ദി​ന​ത്തി​ൽ തി​രി​ച്ച​ടി​ച്ച് കേ​ര​ളം. നി​ർ​ണാ​യ​ക​മ​ത്സ​ര​ത്തി​ൽ സൗ​രാ​ഷ്​​ട്ര​യോ​ട് ഒ​ന്നാം ഇ​ന്നി​ങ്സി​ൽ ഏ​ഴ്​ റ​ൺ​സ് ലീ​ഡ് വ​ഴ​ങ്ങി​യ കേ​ര​ളം, ര​ണ്ടാം ഇ​ന്നി​ങ്‌​സി​ൽ ആ​റി​ന് 411 റ​ൺ​സ് എ​ന്ന ശ​ക്ത​മാ​യ​നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്തു. ഏ​ക​ദി​ന​ശൈ​ലി​യി​ൽ ത​ക​ർ​ത്ത​ടി​ച്ച സ​ഞ്ജു സാം​സ​ണി​െൻറ ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി​യാ​ണ് (180 പ​ന്തി​ൽ 175) സൗ​രാ​ഷ്​​ട്ര​യെ വി​റ​പ്പി​ച്ച​ത്.

16 ഫോ​റി​​െൻറ​യും എ​ട്ട്​ സി​ക്സി​െൻറ​യും അ​ക​മ്പ​ടി​യോ​െ​ട​യാ​യി​രു​ന്നു ഇ​ന്നി​ങ്സ്. 81 റ​ൺ​സെ​ടു​ത്ത മ​റു​നാ​ട​ൻ താ​രം കെ.​ബി. അ​രു​ൺ കാ​ർ​ത്തി​ക്കും സ​ഞ്ജു​വി​ന്​ പി​ന്തു​ണ ന​ൽ​കി. 405 റ​ൺ​സി​െൻറ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ സൗ​രാ​ഷ്​​ട്ര മൂ​ന്നാം​ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ 30 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

എ.​എ. ബാ​റോ​ട്ടി​െൻറ വി​ക്ക​റ്റാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ഷ്​​ട​മാ​യ​ത്. ഒ​രു ദി​ന​വും ഒ​മ്പ​ത് വി​ക്ക​റ്റും ശേ​ഷി​ക്കെ സൗ​രാ​ഷ്​​ട്ര​ക്ക്​ ജ​യി​ക്കാ​ൻ 375 റ​ൺ​സ് കൂ​ടി വേ​ണം. 15 റ​ൺ​സു​മാ​യി സ്നെ​ൽ എ​സ്. പ​ട്ടേ​ലും എ​ട്ട് റ​ൺ​സു​മാ​യി റോ​ബി​ൻ ഉ​ത്ത​പ്പ​യു​മാ​ണ് ക്രീ​സി​ൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:centurysanju v samsonmalayalam newssports newsCricket NewsSaurashtra Cup
News Summary - Sanju v Samson get Century in Saurashtra Cup -Sports News
Next Story