തിരുവനന്തപുരം: പ്രണയം സഫലം. ക്രിക്കറ്റ് താരം സഞ്ജു വി. സാംസൺ ജീവിതത്തിെൻറ പുതിയ ഇന്നിങ്സിന് തുടക്കമിട്ടു. ശനിയാഴ്ച സഞ്ജു സഹപാഠിയായ ചാരുലതയെ ജീവിതസഖിയാക്കി. ബി രുദപഠനകാലത്ത് തിരുവനനന്തപുരം മാർ ഇവാനിയോസ് കോളജിൽ സഹപാഠികളായിരുന്നു സഞ് ജുവും ചാരുലതയും. കോവളം ലീല ഹോട്ടലിൽ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
സ്പെഷൽ മാരേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തശേഷം താലികെട്ടും മോതിരം മാറ്റവും നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വൈകീട്ട് നാലാഞ്ചിറ ഗിരിദീപം ബഥനി കൺവെൻഷൻ സെൻററിൽ വിവാഹസൽക്കാരവും നടന്നു.
മാതാപിതാക്കൾ തങ്ങളുടെ സ്നേഹത്തെ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സഞ്ജുവും വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ എല്ലാം നല്ലരീതിയിൽ നടന്നതിൽ സന്തോഷമുണ്ടെന്ന് ചാരുലതയും വിവാഹശേഷം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വെങ്ങാനൂരിൽ താമസിക്കുന്ന സഞ്ജു ഡൽഹി പൊലീസിൽ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥൻ സാംസണിെൻയും ലിജിയുടെയും മകനാണ്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയും മാതൃഭൂമി തിരുവനന്തപുരം യൂനിറ്റ് സീനിയർ ന്യൂസ് എഡിറ്ററുമായ ബി. രമേഷ്കുമാറിെൻറയും എൽ.ഐ.സി തിരുവനന്തപുരം ഡിവിഷനൽ ഓഫിസിലെ പി.ആൻഡ് ജി.എസ് വിഭാഗം ഡിവിഷനൽ മാനേജർ ആർ. രാജശ്രീയുടെയും മകളാണ് ചാരുലത. ശ്രീകാര്യം ലയോള കോളജിൽ എം.എ.എച്ച്.ആർ വിദ്യാർഥിനിയാണ്.
രഞ്ജി േട്രാഫി സീസണിനിടക്കാണ് സഞ്ജു വിവാഹിതനാകുന്നത്. ഇൗമാസം 30ന് മൊഹാലിയിലാണ് അടുത്തമത്സരം. കേരള രഞ്ജി ടീമംഗമായ സഞ്ജു രാജസ്ഥാൻ റോയൽസിനുവേണ്ടിയാണ് ഐ.പി.എല്ലിൽ കളിക്കുന്നത്. 2015 ജൂലൈയിൽ ഹരാരെയിൽ സിംബാബ്വെക്കെതിരെ ടിൻറി 20യിലൂടെ ഇന്ത്യൻ ടീമിലുമെത്തി. ‘സാഞ്ച വെഡ്ഡിങ്’ എന്ന പേരിൽ ട്വിറ്ററിൽ ആരാധകർ ഇരുവർക്കും ആശംസ നേർന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2018 4:54 AM GMT Updated On
date_range 2018-12-22T21:57:31+05:30പ്രണയം സഫലം; സഞ്ജു സാംസൺ വിവാഹിതനായി
text_fieldscamera_alt??????????????? ????????????? ????? ?????? ??. ?????????? ?????????????
Next Story