ബൗണ്ടറിക്ക് മേലെ പറന്ന് റൺ സേവ്; ഫീൽഡിങ്ങിൽ കൈയടി നേടി സഞ്ജു -VIDEO

14:51 PM
03/02/2020

ന്യൂസിലാൻഡിനെതിരായ ട്വന്‍റി20 മത്സരത്തിൽ രണ്ട് തവണ അവസരം ലഭിച്ചിട്ടും ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യൻ നിരയിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസണ് കഴിഞ്ഞിരുന്നില്ല. ആരാധകരും സഞ്ജുവിന് തിളങ്ങാനാകാതെ പോയതിന്‍റെ നിരാശയിലായിരുന്നു. എന്നാൽ, ന്യൂസിലാൻഡിനെതിരായ അഞ്ചാം ട്വന്‍റി20യിൽ സഞ്ജു നടത്തിയ മാസ്മരിക ഫീൽഡിങ്ങ് ആരാധകരുടെ നിരാശ തീർക്കുന്നതായിരുന്നു. 

ശർദുൽ താക്കൂർ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ഗാലറി മുഴുവൻ എഴുന്നേറ്റ് കയ്യടിച്ച സഞ്ജുവിന്‍റെ പ്രകടനം. മിഡ് വിക്കറ്റിന് മുകളിലൂടെ റോസ് ടെയിലർ പറത്തിയ പന്ത് ബൗണ്ടറി ലൈനിന് പുറത്തേക്ക് കുതിച്ചു. എന്നാൽ, പന്ത് ലൈനിന് പുറത്ത് വീഴുന്നതിന് തൊട്ടുമുമ്പ് സഞ്ജു വായുവിലേക്ക് ഉയർന്നുചാടി. പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും ചാടി വീഴുന്നത് ബൗണ്ടറിക്കപ്പുറത്തേക്ക്. എന്നാൽ, വായുവിൽ കുതിച്ചുചാടിയ ഞൊടിയിടയിൽ സഞ്ജു പന്ത് ഗ്രൗണ്ടിലേക്ക് തിരിച്ചെറിഞ്ഞു. 

സിക്സ് ആവേണ്ടിയിരുന്ന പന്തിൽ ന്യൂസിലാൻഡിന് നേടാൻ കഴിഞ്ഞത് രണ്ട് റൺ മാത്രം. ഒടുവിൽ ഇന്ത്യ ജയിച്ചത് ഏഴ് റൺസിനാണെന്നത് നോക്കുമ്പോൾ സഞ്ജുവിന്‍റെ രക്ഷാപ്രവർത്തനം വിലപ്പെട്ടതായി. 

നിരവധി പേരാണ് സഞ്ജുവിന്‍റെ മാസ്മരിക പ്രകടനത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 

 

Loading...
COMMENTS