‘കലങ്ങിയില്ലാ’... അമ്മക്കൊപ്പം സഞ്ജുവി​െൻറ ടിക്​ടോക്​

17:43 PM
19/02/2020
sanju-samson-tiktok.jpg

കോഴിക്കോട്​: ‘കലങ്ങിയില്ലാ... - നന്നായി കലക്കി ഒരു​ ഗ്ലാസ്സൂടെ തര​ട്ടെ മോനേ.. ? ​അമ്മ​ക്കൊപ്പം ടിക്​ടോക്കുമായി എത്തിയിരിക്കുകയാണ്​ ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ മലയാളി താരം സഞ്​ജു സാംസൺ. 

മോഹൻലാലും ജഗതി ശ്രീകുമാറും അഭിനയിച്ച്​ ഹിറ്റാക്കിയ ‘യോദ്ധ’ എന്ന ചിത്രത്തിലെ ഏറെ രസകരമായ മുഹൂർത്തമാണ്​ സഞ്​ജു അമ്മ ലിജി വിശ്വനാഥനൊപ്പം ടിക്​ടോക്കിൽ പുനരാവിഷ്​കരിച്ചത്​. ​‘അമ്മ​െക്കാപ്പമുള്ള രസകരമായ സമയം’ എന്ന കുറിപ്പോടെയാണ്​ വിഡിയോ പോസ്​റ്റ്​ ചെയ്​തത്​.

ടിക്​ടോക്കിൽ വള​െര കുറച്ച്​ വിഡിയോ മാത്രം ചെയ്​തിട്ടുള്ള സഞ്ജു ആദ്യമായാണ്​ സംഭാഷണ രംഗം ടിക്​ടോക്കിൽ അഭിനയിക്കുന്നത്​. ഇതുവരെ ഒന്നര ലക്ഷത്തോളം​ ആളുകളാണ്​ ഈ വീഡിയോ ലൈക്​ ചെയ്​തത്​.

 

@sanjusamson

Fun times with Mommy#motherson

♬ original sound - sanjusamson
Loading...
COMMENTS