മുംബൈ: തുടരെ മികച്ച ഇന്നിങ്സുകളുമായി തകർത്തു കളിക്കുന്ന മലയാളി താരം സഞ്ജു സാംസ ണ് ഒടുവിൽ ഒരിക്കൽകൂടി ഇന്ത്യൻ ടീമിലേക്ക് ക്ഷണം. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ട്വൻറി20 ടീമിലാണ് സഞ്ജുവിന് അവസരം ലഭിച്ചിരിക്കുന്നത്. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് അവധി നൽകി രോഹിത് ശർമക്ക് ക്യാപ്റ്റൻസി നൽകിയിട്ടുണ്ട്.
2014-15 സീസണിൽ ഇംഗ്ലണ്ട് പര്യടനത്തിലും 2015ൽ സിംബാബ്വെ പര്യടനത്തിലും ഇന്ത്യൻ ടീമിലുണ്ടായിരുന്നുവെങ്കിലും ഒറ്റത്തവണ മാത്രമാണ് സഞ്ജു ദേശീയ ടീമിനായി ഇറങ്ങിയത്.
പ്രകടനമികവ് തുടർന്നെങ്കിലും അവഗണിക്കപ്പെട്ട സഞ്ജു തിരുവനന്തപുരത്ത് നടന്ന ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും അതുകഴിഞ്ഞ് വിജയ് ഹസാരെ ട്രോഫിയിലും കുറിച്ച ഇന്നിങ്സുകളാണ് തുണയായത്.