Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്​ജു ബോർഡ്​...

സഞ്​ജു ബോർഡ്​ പ്രസിഡൻറ്​സ്​ ഇലവൻ ക്യാപ്​റ്റൻ

text_fields
bookmark_border
sanju-samson
cancel

മും​ബൈ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ദ്വി​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ ബോ​ര്‍ഡ് പ്ര​സി​ഡ​ൻ​റ്​​സ്​ ഇ​ല​വ​നെ മ​ല​യാ​ളി താ​രം സ​ഞ്ജു വി. ​സാം​സ​ണ്‍ ന​യി​ക്കും. നേ​ര​​ത്തെ നാ​യ​ക​നാ​യി നി​ശ്ച​യി​ച്ച മ​ധ്യ​പ്ര​ദേ​ശി​​​െൻറ ന​മാ​ന്‍ ഓ​ജ​ക്ക്​ പ​രി​ക്കേ​റ്റ​​തോ​ടെ​യാ​ണ്​​ സ​ഞ്​​ജു​വി​ന്​ ന​റു​ക്ക്​ വീ​ണ​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി താ​രം ബോ​ര്‍ഡ് ഇ​ല​വ​ന്‍ നാ​യ​ക​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്.

ശ​നി​യാ​ഴ്​​ച മു​ത​ൽ കൊ​ല്‍ക്ക​ത്ത​യി​ലാ​ണ് ​മ​ത്സ​രം. സ​ഞ്ജു​വി​നെ കൂ​ടാ​തെ കേ​ര​ള​ത്തി​ല്‍നി​ന്ന് രോ​ഹ​ന്‍ പ്രേം, ​സ​ന്ദീ​പ് വാ​ര്യ​ര്‍ എ​ന്നി​വ​രും ടീ​മി​ല്‍ ഇ​ടം നേ​ടി.  കേ​ര​ള​ത്തി​നാ​യി ക​ളി​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​​​െൻറ ജ​ല​ജ് സ​ക്‌​സേ​ന​യും ടീ​മി​ലു​ണ്ട്. 

ര​ഞ്​​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​ത്തി​നാ​യി സ​ഞ്​​ജു മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്നു. നാ​യ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത സ​ഞ്ജു​വി​നെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു. ടീം:  ​അ​ൻ​മ​ൽ​​പ്രീ​ത്​ സി​ങ്, അ​ഭി​ഷേ​ക്​ ഗു​പ്​​ത, ജീ​വ​ൻ​ജ്യോ​ത്​ സി​ങ്, സ​ഞ്​​ജു സാം​സ​ൺ (വി​ക്ക​റ്റ്​ കീ​പ്പ​ർ, ക്യാ​പ്​​റ്റ​ൻ), രോ​ഹ​ൻ പ്രേം, ​സ​ന്ദീ​പ്​ വാ​ര്യ​ർ, ത​ന്മ​യ്​ അ​ഗ​ർ​വാ​ൾ, സ​ന്ദീ​പ്​ ബി, ​ര​വി കി​ര​ൺ, ആ​കാ​ശ്​ ഭ​ണ്ഡാ​രി, ആ​വേ​ശ്​ ഖാ​ൻ, ജ​ല​ജ്​ സ​​ക്​​സേ​ന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonSri Lankamalayalam newssports newsCricket NewsBoard President's XI
News Summary - Sanju Samson to lead Board President's XI against Sri Lanka in warm up match-Sports news
Next Story