സന്നാഹ മല്സരത്തില് ശ്രീലങ്കക്കെതിരെ സഞ്ജു സാംസണ് സെഞ്ച്വറി
text_fieldsകൊൽക്കത്ത: മലയാളി താരം സഞ്ജു വി. സാംസൺ സെഞ്ച്വറിയുമായി നിലയുറപ്പിച്ചതോടെ ശ്രീലങ്കക്കെതിരായ ദ്വിദിന സന്നാഹ ക്രിക്കറ്റ് മത്സരം സമനിലയിൽ. ശ്രീലങ്കയുടെ 411 റൺസിനെതിരെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ പ്രസിഡൻറ്സ് ഇലവൻ തകർച്ച നേരിട്ടപ്പോൾ, ക്യാപ്റ്റൻ സഞ്ജുവിെൻറ സെഞ്ച്വറി (128) പ്രകടനമാണ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. പ്രസിഡൻറ്സ് ഇലവൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു.
31ന് രണ്ട് എന്ന നിലയിൽ തകരുകയായിരുന്ന ടീമിനെ മൂന്നാം വിക്കറ്റിലെത്തിയ സഞ്ജു കരുതലോടെ നയിച്ചു. 19 ഫോറും ഒരു സിക്സുമടങ്ങിയ സഞ്ജുവിെൻറ ഇന്നിങ്സിനെ പിടിച്ചുകെട്ടാൻ ലങ്കൻ ബൗളർമാർക്ക് കഴിഞ്ഞില്ല. ശതകവും കടന്ന് നിലയുറപ്പിച്ച നായകനെ ഒടുവിൽ സധീര സമരവിക്രമയാണ് പുറത്താക്കുന്നത്. ജീവൻ ജോത് സിങ് (35), രോഹൻ പ്രേം (39), ബി.പി. സന്ദീപ് (33 നോട്ടൗട്ട്) എന്നിവരും പ്രസിഡൻറ്സ് ഇലവനായി തിളങ്ങി.
