സഞ്ജു ഇന്ത്യ എ ടീമിൽ, തമ്പി ദുലീപ് ട്രോഫി ടീമിൽ
text_fieldsന്യൂഡൽഹി: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെയും ചതുർരാഷ്ട്ര ടൂർണമെൻറിനുള്ള എ, ബി ടീമുകളെയും ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ബ്ലൂ, റെഡ്, ഗ്രീൻ ടീമുകളെയും പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഞ്ജു സാംസൺ ചതുർരാഷ്ട്ര ടൂർണമെൻറിനുള്ള എ ടീമിൽ ഇടംപിടിച്ചപ്പോൾ ബേസിൽ തമ്പി ദുലീപ് ട്രോഫിക്കുള്ള ബ്ലൂ ടീമിൽ എത്തി.
ചതുർദിന മത്സരത്തിനുള്ള എ ടീമിനെയും ചതുർരാഷ്ട്ര ടൂർണമെൻറിനുള്ള എ ടീമിനെയും ശ്രേയസ് അയ്യർ നയിക്കും. ചതുർരാഷ്ട്ര ടൂർണമെൻറിനുള്ള ബി ടീമിെൻറ നായകൻ മനീഷ് പാണ്ഡെയാണ്. കേരളത്തിനുവേണ്ടി രഞ്ജി കളിക്കുന്ന ജലജ് സക്സേന ദുലീപ് ട്രോഫി ഗ്രീൻ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുർദിന മത്സരങ്ങൾ ആഗസ്റ്റ് നാലു മുതൽ ഏഴു വരെയും 10 മുതൽ 14 വരെയും ഇന്ത്യ എ, ബി, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ടീമുകൾ പെങ്കടുക്കുന്ന ചതുർരാഷ്ട്ര ടൂർണമെൻറ് ആഗസ്റ്റ് 17 മുതൽ 29 വരെയും നടക്കും.
