ലണ്ടനിൽനിന്ന് ലങ്കയിലെത്തിയ സങ്കക്കാര നിരീക്ഷണത്തിൽ
text_fieldsകൊളംബോ: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചതായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ട ീം നായകൻ കുമാർ സങ്കക്കാര. ഇംഗ്ലണ്ടിൽനിന്ന് മടങ്ങിയ ശേഷം സർക്കാർ നിർദേശം അനുസരിച്ച് സ്വയം ഐസൊലേഷനിൽ പ്രവേശിച്ചെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്.
ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. എനിക്ക് യാതൊരു രോഗലക്ഷണങ്ങളുമില്ല. ലണ്ടനിൽ നിന്നും രാജ്യത്തെത്തിയിട്ട് ഒരാഴ്ചയായി. മാർച്ച് 1 മുതൽ 15 വരെ വിദേശത്ത് നിന്നും ലങ്കയിലെത്തിയവർ പേര് നൽകണമെന്നും വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും നിർദേശമുള്ളതായി ഒരു ചാനലിൽ കണ്ടു. ഞാൻ അത് പാലിച്ചു -സങ്കക്കാര പറഞ്ഞു.
ഇംഗ്ലണ്ടിലെ മാർലിബോൺ ക്രിക്കറ്റ് ക്ലബ് പ്രസിഡൻറായ സങ്കക്കാര തിരികെയെത്തിയപ്പോൾ അധികൃതരെ വിവരം അറിയിക്കുകയും ആരോഗ്യ പ്രവർത്തകർ അദ്ദേഹത്തെ പരിശോധിക്കുകയുമായിരുന്നു. ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതുവരെ സങ്കക്കാര രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല.
അതേസമയം വിദേശത്ത് നിന്നുവന്ന മൂന്ന് പേർ പരിശോധനക്ക് വിധേയമാകാതെ ഒളിച്ചുകഴിയുകയാണെന്ന് ശ്രീലങ്കൻ സർക്കാർ കണ്ടെത്തിയതായി താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
