വിഖ്യാതനായ ശ്രീലങ്കൻ താരം സനത് ജയസൂര്യയെ അറിയാത്ത ക്രിക്കറ്റ് ആരാധകർ ഉണ്ടാവില്ല. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരവും മുൻ നായകനുമായ ജയസൂര്യ കാൽ മുട്ടിനേറ്റ പരിക്ക് കാരണം ഇപ്പോൾ നടക്കുന്നത് ഉൗന്നുവടിയുമായി.
48 വയസ്സുകാരനായ ജയസൂര്യക്ക് പരിക്കേറ്റിട്ട് മാസങ്ങളായെങ്കിലും വാർത്തകളിൽ നിറയുന്നത് താരത്തിെൻറ ഉൗന്നു വടിയുമേന്തിയുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മുതലാണ്. ഉടൻ തന്നെ മികച്ച ചികിത്സക്കായി താരം മെൽബണിലേക്ക് പോകും. ഒരു മാസത്തോളം ചികിത്സക്കും ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനും ശേഷമായിരിക്കും ജയസൂര്യ ലങ്കയിലേക്ക് തിരിക്കുക.
ലങ്കക്ക് വേണ്ടി 445 ഏകദിനങ്ങളും 110 ടെസ്റ്റുകളും 31 ട്വൻറി ട്വൻറിയും കളിച്ച ജയസൂര്യ നിരവധി റെക്കോർഡുകളും തെൻറ പേരിലാക്കിയിരുന്നു. െഎ.പി.എല്ലിെൻറ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും ബാറ്റേന്തി. സചിൻ ടെണ്ടുൽകറിനും ബ്രയാൻ ലാറക്കും റിക്കി പോണ്ടിങ്ങിനുമൊക്കെ തുല്ല്യനായിരുന്ന താരത്തിെൻറ ഉൗന്ന് വടിയുമേന്തിയുള്ള ചിത്രം വേദനയുണ്ടാക്കുന്നതാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ സംസാരം.