Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സനത് ജയസൂര്യക്കെതിരെ ഗുരുതര ആരോപണവുമായി കാമുകി

text_fields
bookmark_border
സനത് ജയസൂര്യക്കെതിരെ ഗുരുതര ആരോപണവുമായി കാമുകി
cancel

കൊളംബോ: മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ കാമുകി. തന്നോടുള്ള പ്രതികാരം തീര്‍ക്കാനായി സ്വകാര്യരംഗങ്ങൾ പുറത്തുവിട്ടെന്നാണ് മുന്‍ കാമുകിയുടെ ആരോപണം. ഇരുവരുടെയും സ്വകാര്യനിമിഷങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും ഇത് പുറത്തുവിട്ടത് ജയസൂര്യ തന്നെയാണെന്നുമാണ് ഇവരുടെ ആരോപണം. ശ്രീലങ്കൻ നാഷണല്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർന്നതോടെ ശ്രീലങ്കയിലെ പ്രമുഖ ബിസിനസുകാരനും മാധ്യമ മുതലാളിയുമായ വ്യക്തിയെ യുവതി വിവാഹം ചെയ്തിരുന്നു.  ഇവരുടെ കുടുംബജീവിതം തകര്‍ക്കാനാണ് ജയസൂര്യ ഇങ്ങനെയൊരു വീഡിയോ പുറത്തുവിട്ടതെന്നാണ് യുവതിയുടെ പരാതി.

വിവാദത്തിൽ പ്രതികരിക്കാന്‍ ജയസൂര്യ തയ്യാറായിട്ടില്ല.  ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ജയസൂര്യ രാജപക്‌സെ ഗവണ്‍മെന്റിന് കീഴില്‍ സഹമന്ത്രിയുമായിരുന്നു. ശ്രീലങ്കയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ പുരസ്കാരം ലഭിച്ചയാളാണ് ജയസൂര്യ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanath Jayasuriya leaks Sex Tape
Next Story