സാഹക്ക് ശസ്ത്രക്രിയ; ഏറെ നാൾ പുറത്തിരിക്കേണ്ടിവരും
text_fieldsകൊൽക്കത്ത: ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹക്കിത് കഷ്ടകാലമാണ്. വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനവുമായി എം.എസ്. ധോണിയുടെ പിൻഗാമിയായി സ്ഥാനമുറപ്പിച്ചുവരവെ പിടികൂടിയ പരിക്ക് 33കാരെൻറ കരിയറിനെത്തന്നെ ബാധിച്ചേക്കുമെന്ന അവസ്ഥയിലാണിപ്പോൾ.
െഎ.പി.എല്ലിനിടെ കൈവിരലിന് പരിക്കേറ്റ് വിശ്രമത്തിലായ താരത്തിന് പിറകെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയുണ്ടായ ചുമലിലെ പരിക്ക് വഷളാവുകയായിരുന്നുവെന്നാണ് സൂചന. അടുത്തമാസം ബ്രിട്ടനിൽ ശസ്ത്രക്രിയക്ക് വിധേയനാവുന്ന സാഹക്ക് ഏറെ നാൾ പുറത്തിരിക്കേണ്ടിവരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
