താടി നരച്ചിട്ടും പുരികം കറുത്തിരിക്കുന്നല്ലൊ; കാംബ്ലിയെ ട്രോളി സചിൻ
text_fieldsന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയുമായുള്ള സൗഹൃദബന്ധം ക്രിക്കറ്റ് പ്രേമ ികൾക്കറിയാം. ഒരേ കോച്ചിെൻറ കീഴിൽ കളിച്ചു വളർന്ന കളിക്കൂട്ടുകാരായ ഇരുവരും ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ഒന് നിച്ചു. സചിെൻറ ജന്മദിനത്തിന് പാട്ട് പാടിക്കൊണ്ട് ആശംസ നേർന്ന വിനോദ്കാംബ്ലിയുടെ പുതിയ ലുക്കിനെ ട്രോ ളിക്കൊണ്ട് സചിനിട്ട ട്വീറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.
‘‘ആശംസക്ക് നന്ദി. പാട്ട് ഗംഭീരമായിരിക്കുന്നു. എന്നാൽ നിങ്ങളുടെ താടി നരച്ചിട്ടും പുരികം ഇപ്പോഴും കറുത്തുതന്നെ ഇരിക്കുന്നതിൽ അത്ഭുതം തോന്നുന്നു’’ എന്നായിരുന്നു ഒറ്റക്കണ്ണിറുക്കിക്കൊണ്ടുള്ള ഇമോജി സഹിതം സചിെൻറ ട്വീറ്റ്. ഇതിന് കമൻറുകളുമായി നിരവധി പേരാണ് എത്തിയത്. ഈ ഡിജിറ്റൽ യുഗത്തിൽ എന്തും സംഭവിക്കും എന്നായിരുന്നു ഒരു ആരാധകെൻറ കമൻറ്.
പഴയ ഒരു ബോളിവുഡ് ചിത്രത്തിലെ സൗഹൃദത്തെ കുറിച്ചുള്ള ഗാനം ആലപിച്ചുകൊണ്ടാണ് കാംബ്ലി സചിന് ജന്മദിനാശംസകൾ നേർന്നത്. കാംബ്ലിയുടെ പാട്ടിനെ പുകഴ്ത്തിക്കൊണ്ടും നിരവധി പേർ കമൻറ് ചെയ്തിട്ടുണ്ട്.
Thanks for the wishes, @vinodkambli349. The song is great but I am still wondering why are your eyebrows still black when your beard is white. https://t.co/QmRUtdgbNe
— Sachin Tendulkar (@sachin_rt) April 25, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
