മുംബൈ: സൂപ്പർ ഓവർ നിയം പരിഷ്കരിക്കാനുള്ള ഐ.സി.സി തീരുമാനത്തെ സ്വാഗതം ചെയ്ത് സചിൻ തെൻഡുൽക്കർ. ശരിയായ രീതിയി ൽ വിജയികളെ കണ്ടെത്താൻ ഇത് പ്രധാനമാണെന്ന് സചിൻ ട്വിറ്റ് ചെയ്തു. കഴിഞ്ഞ ലോകകപ്പ് സമയത്ത് സൂപ്പർ ഓവറിൽ മാ റ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന താൻ നേരത്തെ നൽകിയ അഭിമുഖവും സചിൻ ഷെയർ ചെയ്തിട്ടുണ്ട്.
ഏകദിന, ട്വൻറി 20 ടൂർണമെൻറുകളിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ നിശ്ചിത ഓവറുകൾക്ക് പിന്നാലെ സൂപ്പർ ഓവറുകളിലും ഇരുടീമുകളും തുല്യരായാൽ, വിജയിയെ കണ്ടെത്തുന്നതുവരെ ഒറ്റ ഓവർ മത്സരം ആവർത്തിക്കണമെന്നാണ് ഐ.സി.സിയുടെ പുതിയ ചട്ടം. ഗ്രൂപ് ഘട്ടത്തിൽ സൂപ്പർ ഓവറും സമനിലയിൽ പിരിഞ്ഞാൽ ഇരുടീമുകൾക്കും തുല്യപോയൻറുകൾ നൽകും.
2019 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ സൂപ്പർ ഓവർ ടൈ ആയതിനെ തുടർന്ന് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ച തീരുമാനം വിവാദങ്ങൾക്ക് കാരണമായിരുന്നു.