Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗല്ലി ക്രിക്കറ്റ്​...

ഗല്ലി ക്രിക്കറ്റ്​ ആസ്വദിക്കാൻ മാസ്റ്റർ ബ്ലാസ്റ്റർ മുംബൈ തെരുവിൽ VIDEO

text_fields
bookmark_border
SACHIN-GULLY-CRICKET.jpg
cancel

മുംബൈ: മുംബൈയിലൂടെ കാറോടിച്ച്​ പോവുകയായിരുന്നു ഇന്ത്യൻ ബാറ്റിങ്​ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. റോഡരികിൽ ഡിവൈഡർ ‘സ്റ്റംപാക്കി’ ക്രിക്കറ്റ്​ കളിക്കുകയായിരുന്നു കുറച്ച്​ യുവാക്കൾ. ഇത്​ കണ്ട്​ കാറൊതിക്കിയ മാസ്റ്റർ ബ്ലാസ്റ്റർ യുവാക്കളെ അമ്പരപ്പിച്ച്​​ കാറിൽ നിന്നിറങ്ങി. മുംബൈയി​െല എല്ലാ ചേരികളിലും കാണപ്പെടുന്ന ഗല്ലി ക്രിക്കറ്റി​​​​െൻറ ആവേശം നുകരാനായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററി​​​​െൻറ നീക്കം.

റോഡരികി​െൽ സച്ചി​​​​െൻറ പ്രകടനം കൂടെ കാറിലുണ്ടായിരുന്നവർ പകർത്തി. ചെറുപ്പത്തിൽ ഗല്ലി ക്രിക്കറ്റ്​ കളിച്ച്​ വളർന്ന ഇതിഹാസത്തി​​​​െൻറ ഉറ്റ സുഹൃത്ത്​ ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ സംഭവം വൈറലായി. കൂടെ ഒരു അടിക്കുറിപ്പും- ‘‘നമ്മുടെ പഴയ കാലം പോ​െല മാസ്റ്റർ ബ്ലാസ്റ്റർ ആസ്വദിക്കുന്നത്​ കാണുന്നത്​ സന്തോഷം പകരുന്നു’’. 

വൈകാതെ വീഡിയോയുടെ മുഴുവൻ വേർഷനും ട്വിറ്ററിലെത്തി. സച്ചിൻ യുവാക്കളുമൊത്ത്​ ക്രിക്കറ്റ്​ കളിക്കുന്നത്​ കണ്ട യാത്രക്കാരിൽ പലരും വണ്ടി ഒതുക്കാനും തുടങ്ങിയിരുന്നു. ഇതിനിടെ ഒരു കാറിൽ നിന്നും ഒരു കുട്ടിയുടെ ശബ്​ദവും ഉയർന്നുകേട്ടു. സച്ചിൻ ബാറ്റേന്തി മൈതാനിയിലെത്തു​േമ്പാൾ പതിനായിരങ്ങൾ അലറി വിളിച്ച്​ പറയുന്ന  ആ വാക്ക്​ 'സച്ചീൻ'.......!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarmalayalam newssports newsStuns FansGully Cricket
News Summary - Sachin Tendulkar Stuns Fans By Joining A Game Of Gully Cricket-SPORTS NEWS
Next Story