Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകരാർ ലംഘനം:...

കരാർ ലംഘനം: ബാറ്റുകമ്പനി സചിനോട്​ മാപ്പുപറഞ്ഞു, കേസ്​ ഒത്തുതീർപ്പായി

text_fields
bookmark_border
കരാർ ലംഘനം: ബാറ്റുകമ്പനി സചിനോട്​ മാപ്പുപറഞ്ഞു, കേസ്​ ഒത്തുതീർപ്പായി
cancel

സിഡ്​നി: ത​​െൻറ പേരും ചിത്രവും അനുവാദമില്ലാതെ ഉപയോഗിച്ച ആസ്​ട്രേലിയൻ ബാറ്റ്​ നിർമാതാക്കളായ സ്​പാർട്ടനെതിരെ നൽകിയ കേസ്​ ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ ഒത്തുതീർപ്പാക്കി. കരാർ ലംഘനം നടത്തിയ കാര്യത്തിൽ കമ്പനി നിരുപാധികം മാപ്പുപറഞ്ഞതി​​െൻറ അടിസ്​ഥാനത്തിലാണ്​ ആസ്​​ട്രേലിയൻ ഫെഡറൽ കോടതിയിൽ നൽകിയ കേസ്​ ഒത്തു​തീർപ്പാക്കാൻ സചിൻ​ തയാറായത്​. രണ്ടുദശലക്ഷം ആസ്​േട്രലിയൻ ഡോളറായിരുന്നു സചിൻ നഷ്​ടപരിഹാരമായി​ ആവശ്യപ്പെട്ടിരുന്നത്​. 

‘സ്​പോൺസർഷിപ്പ്​ കരാറിൽ വീഴ്​ച വരുത്തിയതിന്​ സചിനോട്​ നിരുപാധികം മാപ്പുചോദിക്കുന്നു. പ്രശ്​നം പരിഹരിക്കുന്നതിനായി സചിൻ കാണിച്ച ക്ഷമക്ക്​ നന്ദി പറയുകയും ചെയ്യുന്നു’- സ്​പാർട്ടൻ കമ്പനിയുടെ ചീഫ്​ ഓപറേറ്റിങ്​ ഓഫിസറായ ലെസ്​ ഗാൽബ്രെയ്​ത്ത്​ പ്രസ്​താവനയിൽ പറഞ്ഞു. 

2016ൽ ദശലക്ഷം ആസ്​ട്രേലിയൻ ഡോളറിനാണ്​ കമ്പനി സചിനുമായി കരാറി​െലത്തിയത്​. ഒരുവർഷത്തേക്ക്​ പേരും ചിത്രവും ഉപയോഗിക്കാനായിരുന്നു അനുവാദമുണ്ടായിരുന്നത്​. ഇക്കാലയളവിൽ ‘സചിൻ ബൈ സ്​പാർട്ടൻ’ എന്ന പേരിൽ കമ്പനി ബാറ്റുകൾ വിറ്റഴിക്കുകയും ചെയ്​തിരുന്നു. എന്നാൽ കരാർ അവസാനിച്ച ശേഷവും ത​​െൻറ പേരും ചിത്രങ്ങളും ഉപയോഗിക്കാൻ തുടങ്ങിയതിനെത്തുടർന്നാണ്​ സചിൻ  കോടതിയെ സമീപിച്ചത്​. 

‘മുംബൈയിലും ലണ്ടനിലും നടന്ന കമ്പനിയുടെ വിവിധ പ്രമോഷൻ പരിപാടികളിൽ സചിൻ പ​ങ്കെടുത്തിരുന്നു. കരാർ നിലനിൽക്കുന്നതിനാൽ തന്നെ അക്കാലയളവിൽ മറ്റു കമ്പനികളുടെ സ്​പോൺസർഷിപ്പ്​ സചിന്​ സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 2018 സെപ്​റ്റംബർ 17ന്​ ശേഷം സചിനുമായി യാതൊരു കരാറുമി​െലന്ന്​ കമ്പനി പ്രസ്​താവനയിൽ വ്യക്​തമാക്കി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiasachin tendulkarcricket newsspartan bat
News Summary - Sachin Tendulkar Settles Lawsuit Against Australian Bat Manufacturer After Company Apologises-sports
Next Story