Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ടിൽ തകരുമോ...

ഇംഗ്ലണ്ടിൽ തകരുമോ സച്ചി​െൻറ റെക്കോർഡ​്​ ?

text_fields
bookmark_border
ഇംഗ്ലണ്ടിൽ തകരുമോ സച്ചി​െൻറ റെക്കോർഡ​്​ ?
cancel

ലണ്ടൻ: റൺസൊഴുകുന്ന പിച്ചായിരിക്കും ഇംഗ്ലണ്ടിലെന്ന കാര്യത്തിൽ സംശയമില്ല. ഇംഗ്ലണ്ട്​-പാകിസ്​താൻ പരമ്പര അതാണ ്​ തെളിയിക്കുന്നത്​. കളിച്ച എല്ലാ​ മത്സരങ്ങളിലും മുന്നൂറിലധികം റൺസ്​ നേടിയിരിക്കുന്നു. ബൗളർമാരുടെ ശവപ്പറമ്പ ായി മാറിയേക്കാവുന്ന ഇംഗ്ലീഷ്​ പിച്ചുകളിൽ, നീണ്ട 16 വർഷക്കാലമായി ഇളകാതിരിക്കുന്ന സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുട െ ഒരു റെക്കേഡ്​ തകരുമോയെന്നാണ്​ ക്രിക്കറ്റ്​ ലോകം ഉറ്റുനോക്കുന്നത്​​.

2003 ഇന്ത്യയിൽ നടന്ന ലോകകപ്പിൽ സ ച്ചിൻ അടിച്ചു കൂട്ടിയത്​ 673 റൺസാണ്​. ഒരു ലോകകപ്പിൽ ഇത്രയും റൺസെടുത്ത താരം സച്ചിൻ മാത്രമാണ്​. ശേഷം മാത്യൂ ഹെയ്​ ഡൻ(659-2007), മഹേല ജയവർധനെ (548-2007), മാർടിൻ ഗപ്​റ്റിൻ (547-2015) എന്നിവരെല്ലാം ഇതു തകർക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. എന്നാൽ, ഇത്തവണ ഇംഗ്ലീഷ്​ മണ്ണിൽ ഇൗ റെക്കോഡ്​ സ്വന്തം​ പേരിലാക്കാൻ സാധ്യയുള്ള ചിലരുണ്ട്​.

1. വിരാട്​ കോഹ്​ലി: പട്ടികയിൽ ഒന്നാമൻ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയാണ്​. 2011(282 റൺസ്​), 2015 (305 റൺസ്​) ലോകകപ്പിൽ കോഹ്​ലിക്ക്​ വരവറിയിക്കാനായില്ലെങ്കിലും 2015നു ശേഷം ബാറ്റിങ്ങ്​ വിസ്​ഫോടനം കാഴ്​ച്ചവെച്ചതാരമാണ്​ ഇന്ത്യൻ ക്യാപ്​റ്റൻ. തുടർച്ചയായി രണ്ടു വർഷം 1000ത്തിലധികം റൺസ്​ നേടിയ താരം ഇൗ വർഷം മൂന്ന്​ സെഞ്ച്വറിയുമായി 611 റൺസ്​ കുറിച്ചു കഴിഞ്ഞു. സച്ചി​​​​െൻറ റെ​ക്കോർഡ്​ ഇത്തവണ തകർക്കപ്പെടുകയാണെങ്കിൽ അത്​ വിരാടി​​​​െൻറ ബാറ്റിൽ നിന്നാവ​െട്ടയെന്നാണ്​ ആരാധകരുടെ പ്രാർഥന.

2. ജോണി ബെയർസ്​റ്റോ: ഇംഗ്ലീഷ്​ ടീമിലെ ടോപ്​ ഫോമിലുള്ള താരം. ഇൗയിടെ അവസാനിച്ച ​െഎ.പി.എല്ലിൽ പത്തു മത്സരങ്ങളിൽ നിന്നും ഒരു ​െസഞ്ച്വറിയടക്കം 445 റൺസ്​ അടിച്ചുകൂട്ടി. പാകിസ്​താനെതിരായ പരമ്പരയിൽ സെഞ്ച്വറിയും അർധസെഞ്ച്വറിയും. ഇൗ വർഷം 400ലധികം റൺസ്​.

3. ഡേവിഡ്​ വാർണർ: വിലക്ക്​ കഴിഞ്ഞ്​ തിരിച്ചത്തിയ ഡേവിഡ്​ വാർണറുടെ ബാറ്റ്​ങ്​ വീര്യം ചോർന്നിട്ടില്ലെന്ന്​ ഇൗ ​െഎ.പി.എല്ലോടെ തെളിഞ്ഞു. 12 മത്സരങ്ങളിൽ നിന്നും 692 റൺസുമായി ഒാറഞ്ച്​ ക്യാപ്പ്​ സ്വന്തമാക്കി. മാസ്​റ്റർ ബ്ലാസ്​റ്ററെ ഇത്തവണ ഡേവിഡ്​ വാർണർ മറികടന്നാൽ അതിൽ അത്​ഭുതം ഒട്ടും വേണ്ടതില്ല.

​4. ക്രിസ്​ഗെയ്​ൽ: ഇൗ ലിസ്​റ്റിൽ ക്രിസ്​ഗെയ്​ലിനെ ഉൾപ്പെടുത്തുന്നത്​ ഒരു പക്ഷേ, തർക്കവിഷയമായിരിക്കും. പ്രായംകൊണ്ട്​ അങ്ങെത്തിയ വിൻഡീസ്​ വൈസ്​ ക്യാപ്​റ്റൻ ഇംഗ്ലീഷ്​ മണ്ണിൽ അത്​ഭുതം കാട്ടാനാവുമോ? എന്നാൽ, സമീപ പ്രകടനങ്ങൾ ആ സാധ്യത തള്ളുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഗെയ്​ൽ വീണ്ടും ഫോമിലേക്കെത്തിയെന്ന്​ കണക്കുകൾ പറയുന്നു. നാലു മത്സരങ്ങളിൽ രണ്ടു സെഞ്ച്വറിയും രണ്ടു അർധസെഞ്ച്വറിയുടക്കം 424 റൺസ്​. ​പിന്നാലെ ​െഎ.പി.എല്ലിൽ 490 റൺസ്​.

5. രോഹിത്​ ശർമ: ​െഎ.പി.ല്ലിൽ ​​ഫ്ലോപ്പാണെങ്കിലും രോഹിതിനെ ഇൗ ലിസ്​റ്റിൽ നിന്നും തള്ളാനാവില്ല. 2017ലും 2018ലും 1000 റൺസ്​ തികച്ച താരം ഏകദിനത്തിൽ സ്​ഥിരതയുള്ള കളിക്കാരനാണ്​. ഇൗ സീസണിൽ ഇതുവരെ 556 റൺസ്​ കുറിച്ചിട്ടുള്ള രോഹിത്​ ഫോമിലേക്കെത്തിയാൽ ബാറ്റിങ്​ പിച്ചിൽ റൺമല കണ്ടെത്തിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarRecordworld cup cricket 2019
News Summary - sachin tendulkar record
Next Story