മുംബൈ: ദേശീയ കായികദിനത്തിൽ ബോളിവുഡ് താരങ്ങൾക്ക് സർപ്രൈസ് നൽകി മാസ്റ്റർ ബ്ലാസ്റ്റർ സചിൻ തെൻഡുൽക്കർ. താ രങ്ങളായ വരുൺ ധവാൻ, അഭിഷേക് ബച്ചൻ എന്നിവരോടൊപ്പം ക്രിക്കറ്റ് കളിച്ചാണ് സചിൻ കായിക ദിനം ആഘോഷിച്ചത്.
സ ിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞത് നല്ല അനുഭവമായെന്ന് സചിൻ ട്വിറ്ററിൽ കുറിച്ചു. വരുൺ ധവാനൊപ്പം അഭിഷേക് ബച്ചനും കളിക്കളത്തിൽ എത്തിയതിെൻറ സന്തോഷവും സചിൻ ട്വിറ്ററിലൂടെ പങ്കുവെച്ചു.
ജുഡ്വാ 2െൻറ ഷൂട്ടിങ് സെറ്റിലെത്തിയ സചിൻ വരുൺ ധവാനെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിക്കുകയായിരുന്നു. തുടർന്ന് വരുൺ ധവാനും അഭിഷേക് ബച്ചനും സചിനായി ബൗൾ ചെയ്തു. സചിനൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് വരുൺ ധവാൻ പിന്നീട് ട്വീറ്റ് ചെയ്തു.