Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവെ​ല്ലു​വി​ളി...

വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തു; സ​ചി​ൻ വീ​ണ്ടും പാ​ഡ​ണി​യു​ന്നു

text_fields
bookmark_border
വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തു; സ​ചി​ൻ വീ​ണ്ടും പാ​ഡ​ണി​യു​ന്നു
cancel

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ വ​നി​ത ക്രി​ക്ക​റ്റ്​ താ​രം എ​ലീ​സ്​ പെ​റി​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ​ ഇ​ന്ത്യ​ൻ ഇ​തി​ഹാ​സം സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ വീ​ണ്ടും ക്രീ​സി​ലേ​ക്ക്. കാ​ട്ടു​തീ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ഞാ​യ​റാ​ഴ്​​ച ജ​ങ്​​ഷ​ൻ ഓ​വ​ലി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബു​ഷ്​​ഫ​യ​ർ ​ക്രി​ക്ക​റ്റ്​ ബാ​ഷ്​’ പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​​െൻറ ഇ​ട​വേ​ള​യി​ലാ​ണ്​ പെ​റി​ക്കെ​തി​രെ സ​ചി​ൻ ​ഒ​രോ​വ​ർ ബാ​റ്റു​ചെ​യ്യാ​നാ​യി പാ​ഡ​ണി​യു​ന്ന​ത്.

ഐ.​സി.​സി​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച വ​നി​ത താ​ര​മാ​യ പെ​റി ശ​നി​യാ​ഴ്​​ച​യാ​ണ്​ ചാ​രി​റ്റി മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങി സ​ഹ​ക​രി​ക്കാ​ൻ സ​ചി​േ​നാ​ട്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ച​ത്. പെ​റി​യു​ടെ സ​ഹ​ക​ളി​ക്കാ​രാ​യ 10 പേ​രാ​യി​രി​ക്കും ഫീ​ൽ​ഡ്​ ചെ​യ്യാ​നാ​യി മൈ​താ​ന​ത്തി​ലു​ണ്ടാ​വു​ക.

പ്ര​ദ​ർ​ശ​ന​മ​ത്സ​ര​ത്തി​ൽ റി​ക്കി പോ​ണ്ടി​ങ്​ ഇ​ല​വ​നെ പ​രി​ശീ​ലി​പ്പി​ക്കാ​നാ​യി ആ​സ്​​ട്രേ​ലി​യ​യി​ലു​ള്ള സ​ചി​ൻ ഉ​ട​ന​ടി പെ​റി​യു​ടെ ആ​വ​ശ്യ​ത്തോ​ട്​ സ​മ്മ​തം മൂ​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarsports news
News Summary - Sachin Tendulkar to pick up the bat once again, to face Australia’s Ellyse
Next Story