സോഷ്യൽ മീഡിയയിൽ ആവേശത്തുഴയെറിഞ്ഞ പോസ്റ്റ് വള്ളംകളി േപ്രമികളടക്കം വൈറലാക്കി. പോസ്റ്റിൽ സചിനെ സ്വാഗതം ചെയ്ത് മലയാളത്തിലും കമൻറുകളുടെ പ്രവാഹമാണ്. വള്ളംകളിയുടെ പ്രചാരണത്തിന് ഇപ്പോൾ മുൻനിരയിലാണ് േപാസ്റ്റ് ഉപയോഗിക്കുന്നത്. ആദ്യമായി വള്ളംകളി കാണാനെത്തുന്ന സചിെൻറ സാന്നിധ്യം മൂലം ടിക്കറ്റുകളുടെ വിൽപന അതിവേഗം മുന്നേറുകയാണ്.
ഒാൺലൈനിലും ടിക്കറ്റ് വിൽപന കുതിച്ചുയർന്നു. വെള്ളപ്പൊക്ക കെടുതിയിൽ ശോഭ മങ്ങിനിൽക്കുന്ന ഇൗ വർഷത്തെ നെഹ്റു ട്രോഫി ജലമാമാങ്കത്തിൽ മുഖ്യആകർഷണം സചിൻ തന്നെ. വള്ളംകളി കാണാൻ പ്രിയതാരം എത്തുമെന്ന വാർത്ത പരന്നത് മുതൽ പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇൻസ്റ്റഗ്രാം പോസ്റ്റുംകൂടി വന്നതോടെ വള്ളംകളിയോടൊപ്പം സചിനെയും കാണാം എന്ന ഇരട്ടി ആവേശത്തിലാണ് അവർ.