Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹാപ്പി ബർത്ത്​ ഡേ...

ഹാപ്പി ബർത്ത്​ ഡേ സചിൻ; സമൂഹ മാധ്യമങ്ങളിൽ ആശംസാ പ്രവാഹം

text_fields
bookmark_border
ഹാപ്പി ബർത്ത്​ ഡേ സചിൻ; സമൂഹ മാധ്യമങ്ങളിൽ ആശംസാ പ്രവാഹം
cancel

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ 47ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിൻെറ വിവിധ തുറകളിൽ നിന്ന്​ ആശംസകൾ പ്രവഹിക്കുകയാണ്​. ലോകം കോവിഡ്​ മഹാമാരിക്കെതിരെ പൊരുതുന്ന വേളയിൽ ആഘോഷം വേണ്ടെന്ന് ​ മാസ്​റ്റർ ബ്ലാസ്​റ്റർ തീരുമാനിച്ചെങ്കിലും ‘ഹാപ്പി ബർത്ത്​ഡേ സചിൻ’ എന്ന ഹാഷ്​ടാഗാണ്​ ട്വിറ്ററിൽ ട്രെൻഡിങ് ​.

2008ൽ ഇംഗ്ലണ്ടിനെതിരെ സചിൻ നേടിയ 41ാം ടെസ്​റ്റ്​ സെഞ്ച്വറിയുടെ വീഡിയോ പങ്കുവെച്ചാണ്​ ഇന്ത്യൻ ക്രിക്കറ്റ് ​ കൺട്രോൾ ബോർഡ്​ (ബി.സി.സി.ഐ) ലിറ്റിൽ മാസ്​റ്റർക്ക്​ ജന്മദിന സന്ദേശം കൈമാറിയത്​. സചിൻെറ കരിയറിലെ ഏറ്റവും മികച് ച ഇന്നിങ്​സുകളിലൊന്നായ അത്​​ മുംബൈ ഭീകരാക്രമണത്തിലെ ഇരകൾക്കാണ്​ അദ്ദേഹം സമർപ്പിച്ചത്​.

ഇന്ത്യൻ പരിശീലകൻ രവി ശാസ്​ത്രിയാണ്​ സചിന്​ ആശംസയുമായി എത്തിയ പ്രമുഖരിൽ ഒന്നാമൻ. ശേഷം ക്രിക്കറ്റ്​ താരങ്ങളായ വിരാട്​ കോഹ്​ലി, യുവരാജ്​ സിങ്​, മുഹമ്മദ്​ കൈഫ്​, അജിത്​ അഗാർക്കർ, ഹർഭജൻ സിങ്​, ഗൗതം ഗംഭീർ എന്നിവരും ബോക്​സിങ്​ താരം വിജേന്ദർ സിങും സമൂഹ മാധ്യമങ്ങളിലൂടെ ആശംസകളുമായെത്തി.

സചിൻെറ പ്രിയപ്പെട്ട ഇന്നിങ്​സുകളുടെ വിഡിയോയും ചിത്രങ്ങളും മീമുകളും പങ്കുവെച്ച്​ ആരാധകരും ആഘോഷത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarMalayalam Sports Newscricket newstwitter trendinghbd sachin
News Summary - Sachin Tendulkar Birthday: Wishes Pour In On Social Media- sports news
Next Story