ധോണി അഞ്ചാമനായിതന്നെ ബാറ്റുചെയ്യെട്ട –സച്ചിൻ
text_fieldsന്യൂഡൽഹി: മികച്ച അനുഭവ സമ്പത്തുള്ള താരമെന്ന നിലയിൽ ഇന്ത്യൻ ബാറ്റിങ് ഒാഡറിൽ എം.എ സ് ധോണി അഞ്ചാമനായിത്തന്നെ ബാറ്റുചെയ്യെട്ടയെന്ന് സച്ചിൻ ടെണ്ടുൽകർ. ഏകദിന ലോകക പ്പിന് ഇംഗ്ലണ്ടിൽ തുടക്കമാവാൻ ദിവസങ്ങൾമാത്രം ബാക്കിയിരിക്കെ ഇന്ത്യയുടെ ബാറ്റി ങ് ക്രമത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇതിഹാസ താരം.
‘‘ഇൗ ലോകകപ്പിൽ ഏറ്റവും കൂടുതൽ അനുഭവസമ്പത്തുള്ള താരം കോഹ്ലിയാണ്. എെൻറ വ്യക്തിപരമായ അഭിപ്രായം ധോണി അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങെട്ടയെന്നാണ്. കൂടുതൽ ആക്രമണകാരിയായ ഹാർദിക് പാണ്ഡ്യ ആറാമനായിറങ്ങുേമ്പാൾ, ശ്രദ്ധിച്ചു കളിക്കുന്ന ധോണിയെ അഞ്ചാമനാക്കുന്നത് ടീമിന് ഗുണംചെയ്യും. സമ്മർദം അതിജയിച്ച് ടീമിനെ ജയത്തിലേക്ക് നയിക്കാൻ കെൽപുള്ള താരമായിരിക്കണം ഇൗ പൊസിഷനിൽ.
അതിന് നല്ലത് ധോണിതന്നെ. ആവശ്യമായ സന്ദർഭങ്ങളിൽ ഹാർദിക്കിനൊപ്പം വെടിക്കെട്ട് തീർക്കാനും ധോണിക്കാവും’’ -2011 ധോണിയോടൊപ്പം ലോകകപ്പ് ഉയർത്തിയ സച്ചിൻ പറഞ്ഞു. ഒാപണർമാരെക്കുറിച്ചും സച്ചിൻ പ്രതീക്ഷ പങ്കുവെച്ചു. ‘‘ വലങ്കയ്യനും ഇടങ്കയ്യനും ഒാപണിങ്ങിൽ ഒന്നിക്കുന്നത് ഗുണമാവുമെന്നും സച്ചിൻ പറഞ്ഞു.
