ഈ സത്യം നിങ്ങള്‍ അറിയണം -ശ്രീശാന്ത്
text_fieldsകോഴിക്കോട്: ‘‘കോടതി എന്നെ കുറ്റമുക്തനാക്കിയതു മുതല്‍ ഞാന്‍ ബി.സി.സി.ഐക്ക് മെയിലുകള്‍ അയക്കുകയാണ്; എന്‍െറ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട്. പക്ഷേ, ഇതുവരെ ഒരു മറുപടിപോലും കിട്ടിയിട്ടില്ല. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. ഈ സത്യം നിങ്ങള്‍ എല്ലാവരും അറിയണം...’’ -ട്വിറ്ററില്‍ മലയാളിയായ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് താരം ശ്രീശാന്ത് ഏറെ വേദനയോടെ കുറിച്ച വാക്കുകളാണിത്.
ഐ.പി.എല്ലി ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ 2013ല്‍ വാതുവെപ്പുകേസില്‍ പ്രതിയായെന്ന കാരണത്താലാണ് ശ്രീശാന്തിന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് കോടതി കുറ്റമുക്തനാക്കിയെങ്കിലും വിലക്ക് നീക്കി കളിക്കളത്തിലേക്ക് മടങ്ങിവരാനുള്ള അവസരം ബി.സി.സി.ഐ മുടക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം കൈവന്നപ്പോള്‍ അതിനായി അനുമതി തേടിയെങ്കിലും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അധ്യക്ഷനായ ആഭ്യന്തര കമ്മിറ്റി എന്‍.ഒ.സി നിഷേധിക്കുകയായിരുന്നു.
വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ശ്രീ. തന്നെ കളിപ്പിക്കരുതെന്നോ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നോ അറിയിച്ച് താന്‍ കളിക്കുന്ന ക്ളബിന് കേരള ക്രിക്കറ്റ് അസോസിയേഷനോ എറണാകുളം ജില്ല ക്രിക്കറ്റ് അസോസിയേഷനോ ഇതുവരെ കത്തു നല്‍കിയിട്ടില്ളെന്നും ശ്രീശാന്ത് പറയുന്നു. ക്രിക്കറ്റില്‍നിന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രീശാന്ത് ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
