Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചാമ്പ്യൻസ്​ ട്രോഫി...

ചാമ്പ്യൻസ്​ ട്രോഫി ഫൈനൽ: നടക്കുന്നത്​ 2000 കോടിയുടെ വാതുവെപ്പ്​

text_fields
bookmark_border
ചാമ്പ്യൻസ്​ ട്രോഫി ഫൈനൽ: നടക്കുന്നത്​ 2000 കോടിയുടെ വാതുവെപ്പ്​
cancel

ലണ്ടൻ:ഞായാറാഴ്​ച ഇന്ത്യയും പാകിസ്​താനും ചാമ്പ്യൻസ്​ ട്രോഫിയുടെ ഫൈനലിൽ ഏറ്റുമുട്ടു​േമ്പാൾ ഇംഗ്ലണ്ടിൽ മാത്രം 2000 കോടിയുടെ വാതു​വെപ്പ്​ നടക്കുമെന്ന്​ റിപ്പോർട്ട്​. ചൂതാട്ടം ബ്രിട്ടനിൽ നിയമവിധേയമാണ്​ ഇത്​ വാതുവെപ്പ്​​ കൂടുതൽ നടക്കാൻ കാരണമാവും. ആൾ ഇന്ത്യ ഗെയിമിങ്​ ഫെഡറേഷനാണ്​ ഇതു സംബന്ധിച്ച റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. 

ഇന്ത്യയാണ്​ വാതുവെപ്പുകാരുടെ ഫേവറേറ്റ്​. ഇന്ത്യ ജയിക്കുമെന്ന്​ 100 രൂപക്ക്​ പന്തയം​ വെച്ച്​ അങ്ങനെ സംഭവിച്ചാൽ 147 രൂപ ലഭിക്കും. പാകിസ്​താൻ​ അനുകൂലമായി പന്തയം വെച്ച്​ വിജയിച്ചാൽ 300 രൂപയാണ്​ ലഭിക്കുകയെന്നാണ്​ സൂചന.

ഇന്ത്യ ഒരു വർഷം കളിക്കുന്ന മൽസരങ്ങളിൽ പരമാവധി രണ്ട്​ ലക്ഷം ​കോടി രൂപയുടെ വാതുവെപ്പ്​ ആഗോളതലത്തിൽ നടക്കുന്നുണ്ടെന്നും എ.ജി.എഫ്​ സി.ഇ.ഒ റോളണ്ട്​ ലാൻഡേഴ്​സ്​ ചൂണ്ടിക്കാട്ടുന്നു. 10 ഒാവറിൽ ഒാരോ ടീമുകളുടെയും സ്​കോർ. അതുപോലെ വിക്കറ്റുകൾ എന്നിവയെ കുറിച്ചെല്ലാം പന്തയം വെക്കാൻ സാധിക്കും. എന്തായാലും കളി സ്​റ്റേഡിയത്തിൽ നടക്കു​​േമ്പാൾ കോടികളുടെ മണിക്കിലുക്കം വാതുവെപ്പ്​ മേഖലയിലും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-pak
News Summary - Rs 2,000 crore bet on India-Pak title clash
Next Story