Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിസ്​ ലിൻ വന്നു,...

ക്രിസ്​ ലിൻ വന്നു, എല്ലാം ശരിയായി

text_fields
bookmark_border
ക്രിസ്​ ലിൻ വന്നു, എല്ലാം ശരിയായി
cancel
camera_alt????????????? ???????????? ????? ?????? ?????????? ?????????

ബംഗളൂരു: ക്രിസ്​ ലിൻ വന്നു... സുനിൽ നരെയ്​ന്​ പ്രാന്തുമായി...
എല്ലാം ശരിയായി. കൊൽക്കത്ത വീണ്ടും അടിച്ചുപൊളി ടീമായി... ആദ്യ മത്സരത്തിൽ അടിച്ചു തകർത്ത്​ 10 വിക്കറ്റ്​ ജയം സമ്മാനിച്ച ക്രിസ്​ ലിൻ പരിക്കു കാരണം രണ്ടു മത്സരത്തിനു ശേഷം പുറത്തായിരുന്നു.  തിരികെ വന്നത്​ പലിശസഹിതം അളന്ന്​ തീർത്തുകൊണ്ട്​. ​​െഎ.പി.എല്ലിലെ വേഗംകൂടിയ അർധ സെഞ്ച്വറി സ്വന്തം വരുതിയിലാക്കി വിസ്​മയം തീർത്ത സുനിൽ നരെയ്​ൻ നയിച്ച പ്രകടനത്തോടെ ബാംഗ്ലൂരി​െന ആറ്​ വിക്കറ്റിന്​ അനായാസം തകർത്ത കൊൽക്കത്ത ​െഎ.പി.എൽ പോയൻറ്​ പട്ടികയിൽ രണ്ടാമതെത്തി.

ബൗളിങ്​ ഒഴികെ മറ്റെല്ലാ കാര്യത്തിലും അലസനായ സുനിൽനയരയ്​നെ ഒാപ്പണറായി ഇറക്കി നടത്തിയ പരീക്ഷണം വിജയിച്ചപ്പോൾ ഗംഭീർ അതങ്ങ്​ ഉറപ്പിച്ചതാണ്​. ഇനി സുനിൽ മതി ഒാപ്പണറായെന്ന്​. അലസത മാറ്റിവെച്ച്​ സുനിൽ അത്​ ഗംഭീരമാക്കി. 22 പന്തിൽ ആറ്​ ബൗണ്ടറി. നാല്​ സിക്​സ്​. ഇത്രയുംകാലം യൂസഫ്​ പത്താൻ സ്വന്തമാക്കി ​െവച്ചിരുന്ന അതിവേഗ അർധ സെഞ്ച്വറിയുടെ റെക്കോർഡ്​ സുനിൽ സ്വന്തമാക്കി. വെറും 15 പന്തിൽ അർധ സെഞ്ച്വറി.
മറുവശത്ത്​ ക്രിസ്​ ലിനും കത്തിക്കയറി. 22 പന്തിൽ അഞ്ച്​ ഫോറും നാല്​ സിക്​സുമായി 50 റൺസ്​. പവർ പ്ലേയിൽ ഏറ്റവും കൂടുതൽ റൺ എന്ന ​െഎ.പി.എൽ​ റെക്കോർഡും കൊൽക്കത്ത സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്​സ്​ ആറ്​ ഒാവറിൽ മറികടന്ന 100 റൺസി​​​​െൻറ റെക്കോർഡാണ്​ കൊൽക്കത്ത 105 ആക്കി തിരുത്തിയത്​.

​േകാളിൻ ഡി ​ഗ്രാൻറ്​ഹോം 31 റൺസും ക്യാപ്​റ്റൻ ഗംഭീർ 14 റൺസ​ുമെടുത്തു. 29 പന്ത്​ ബാക്കിയിരിക്കെ കളി ജയിക്കു​േമ്പാൾ റണ്ണെടുക്കാതെ യൂസഫ്​ പത്താനും നാല്​ റൺസുമായി മനീഷ്​ പാണ്ഡെയുമായിരുന്നു ​ക്രീസിൽ.

കഷ്​ടകാലത്തി​​​​െൻറ തുടർച്ചയിൽ സ്വന്തം മൈതാനത്ത്​ കൊൽക്കത്തയെ നേരിടാൻ ഇറങ്ങിയ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്​സിന്​ തുടക്കത്തിലേ തിരിച്ചടികളായിരുന്നു.
അഞ്ച്​  ഒാവർ കഴിഞ്ഞ​േപ്പാൾ തന്നെ ബാംഗ്ലൂരി​​​​െൻറ കഥ കഴ​ിഞ്ഞു.  ക്രിസ്​ ഗെയ്​ൽ, ക്യാപ്​റ്റൻ വിരാട്​ ​േകാഹ്​ലി, വെടിക്കെട്ടുവീരൻ എ.ബി. ഡിവില്ലിയേഴ്​സ്​.. മൂവരും പെ​െട്ടന്ന​​ുതന്നെ കരയ്​ക്കുകയറി. സ്​കോർ അഞ്ചോവറിൽ മൂന്ന്​ വിക്കറ്റിന്​ 34 റൺസ്​.
ട്വൻറി 20യിലെ കൊലകൊമ്പനായ ക്രിസ്​ ഗെയ്​ൽ റണ്ണെടുക്കാതെ ഉമേഷ്​ യാദവി​​​​െൻറ പന്തിൽ ഗംഭീറിന്​ ക്യാച്ച്​ നൽകി മടങ്ങി.

മൂന്നാമത്തെ ഒാവറിൽ​ കോഹ്​ലിയും മതിയാക്കി. ഉമേഷ്​ യാദവ്​ തന്നെ അന്തകനായി. അഞ്ച്​ റൺസെടുത്ത കോഹ്​ലി വിക്കറ്റിനു മുന്നി​ൽ​ പെടുകയായിരുന്നു. അഞ്ചാം ഒാവറിലെ നാലാം പന്തിൽ ഡിവില്ലിയേഴ്​സി​​​​െൻറ കുറ്റി സുനിൽ നരെയ്​ൻ തെറുപ്പിച്ചു.
തുടർന്ന്​ ​രക്ഷാപ്രവർത്തനം ഏറ്റെടുത്ത്​ ഒാപ്പണർ മൻദീപ്​ സിങ്ങും ട്രാവിസ്​ ഹെഡും നടത്തിയ പ്രകടനമാണ്​ ബാംഗ്ലൂരിന്​ തുണയായത്​. 43 പന്തിൽ മൻദീപ്​ 52 റൺസെടുത്തപ്പോൾ 47 പന്തിൽ 75റൺസ്​ കുറിച്ച്​ വെടിക്കെട്ട്​ ബാറ്റിങ്ങാണ്​ ട്രാവിസ്​ ഹെഡ്​ കാഴ്​ചവെച്ചത്​. അഞ്ച്​ സിക്​സറുകളും ഹെഡ്​ പറപ്പിച്ചു.

വാലറ്റത്ത്​ കേദാർ ജാദവും പവൻ നെഗിയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോൾ ബാഗ്ലൂർ സ്​കോർ ആറ്​ വിക്കറ്റിന്​ 158ൽ ഒതുങ്ങി.

ഇടയ്​ക്ക്​ കളിയുടെ രസംകൊല്ലിയായി മഴയെത്തിയെങ്കിലും അൽപസമയത്തിനുള്ളിൽ കളി തുടരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPLRoyal Challengers Bangalorenightriders
News Summary - royal challegers kolkatta nightriders
Next Story