മാഞ്ചസ്റ്റർ: തേഡ് അമ്പയറുടെ പിഴച്ച തീരുമാനത്തോട് പ്രതിഷേധിച്ച് രോഹിത് ശർ മയുടെ ട്വീറ്റ്. വിൻഡീസിനെതിരെ കീപ്പർ ക്യാച്ചിൽ പുറത്തായതിെൻറ േക്ലാസ് അപ് വിഡിയേ ാ ചിത്രം പങ്കുവെച്ച രോഹിത് സങ്കട ഇമോജികൊണ്ട് അമ്പയർ തീരുമാനത്തോട് പ്രതിഷേധിച്ചു.
23 പന്തിൽ 18 റൺസടിച്ച് ഫോമിലേക്കുയരവേയാണ് കെമർ റോഷിെൻറ പന്തിൽ രോഹിത് പുറത്തായത്. അമ്പയർ നോട്ടൗട്ട് വിധിച്ചതോടെ വിൻഡീസ് റിവ്യൂ നൽകി. തേഡ് അമ്പയറുടെ പരിശോധനയിൽ ബാറ്റ് ടച്ച് കണ്ടെത്തുകയായിരുന്നു. എന്നാൽ, േക്ലാസ് അപ് ദൃശ്യങ്ങളിൽ പന്തും ബാറ്റും തമ്മിൽ അകലമുള്ളത് വ്യക്തം.