കൊൽക്കത്ത: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ െഎ.പി.എൽ മത്സരത്തിൽ ഒൗട്ടായതിനു പിന്നാെല ബാറ്റുകൊണ്ട് സ്റ്റംപ് തട്ടി രോഷം പ്രകടിപ്പിച്ച മുംബൈ ഇന്ത്യൻസ് നായകൻ ര ോഹിത് ശർമക്ക് പിഴ. രോഹിത് മാച്ച്ഫീയുടെ 15 ശതമാനം പിഴയായി നൽകണം.
മത്സരത്തിൽ ഹാരി ഗേണിയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങിയാണ് രോഹിത് പുറത്തായത്. തീരുമാനം റിവ്യൂ ചെയ്തുവെങ്കിലും അമ്പയേഴ്സ് കാളിെൻറ ബലത്തിൽ വിധി കൊൽക്കത്തക്ക് അനുകൂലമാകുകയായിരുന്നു.
ഡഗ്ഗൗട്ടിലേക്ക് മടങ്ങുംവഴി നോൺസ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റംപാണ് രോഹിത് തട്ടിയത്. ഒൗട്ട് വിധിച്ച അംപയറുടെ മുന്നിലായിരുന്നു രംഗങ്ങൾ അരങ്ങേറിയത്. മത്സരത്തിനുപിന്നാലെ സംഭവത്തിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2019 7:51 PM GMT Updated On
date_range 2019-04-30T01:21:09+05:30ഒൗട്ടായപ്പോൾ സ്റ്റംപിനൊരു തട്ട്; രോഹിതിന് പിഴ
text_fieldsNext Story