Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎ​ന്തി​ന്​ രോ​ഹി​ത്​...

എ​ന്തി​ന്​ രോ​ഹി​ത്​ ? കോ​ഹ്​​ലി​ക്കെ​തി​രെ  വി​മ​ർ​ശ​നം

text_fields
bookmark_border
എ​ന്തി​ന്​ രോ​ഹി​ത്​ ? കോ​ഹ്​​ലി​ക്കെ​തി​രെ  വി​മ​ർ​ശ​നം
cancel
ടെ​സ്​​റ്റ്​ സ്​​പെ​ഷ​ലി​സ്​​റ്റാ​യ ഉ​പ​നാ​യ​ക​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ​യെ പു​റ​ത്തി​രു​ത്തി രോ​ഹി​ത്​ ശ​ർ​മ​ക്ക്​ ഇ​ടം​ന​ൽ​കി​യ ​വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. ഏ​ക​ദി​ന​ത്തി​ലെ രോ​ഹി​തി​​െൻറ ഫോ​മി​നെ വി​ശ്വ​സി​ച്ചാ​ണ്​ നാ​യ​ക​​െൻറ ന​ട​പ​ടി​യെ​ങ്കി​ലും ടെ​സ്​​റ്റി​ൽ, അ​തും ​വി​ദേ​ശ​പി​ച്ചി​ലെ ഇൗ ​നീ​ക്കം മ​ണ്ട​ത്തര​മാ​യെ​ന്ന്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ ഫാ​ഫ്​​ഡു​െ​പ്ല​സി​സ്​ ത​ന്നെ വ്യ​ക്​​ത​മാ​ക്കി. നാ​ലു വ​ർ​ഷം മു​മ്പ്​ ഇ​ന്ത്യ​ൻ ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ നി​ര​യി​ലെ മൂ​ന്നാ​മ​ത്തെ റ​ൺ​വേ​ട്ട​ക്കാ​ര​നാ​യി​രു​ന്നു അ​ജി​ൻ​ക്യ ര​ഹാ​നെ (209 റ​ൺ​സ്). വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ ചോ​ദ്യം ഉ​യ​ർ​ന്ന​പ്പോ​ൾ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ടെ​സ്​​റ്റി​ൽ രോ​ഹി​ത്​ ന​ന്നാ​യി ബാ​റ്റ്​ ചെ​യ്​​തു​വെ​ന്നാ​യി​രു​ന്നു കോ​ഹ്​​ലി​യു​ടെ മ​റു​പ​ടി. ധവാ​ൻ, ബ​ുംറ എന്നിവരുടെ ഇടവും വിമർശിക്കപ്പെട്ടു.

അവഗണിച്ചവർ പ​രി​ശീ​ല​ന​ത്തി​ന്​
ഒ​ന്നാം ടെ​സ്​​റ്റി​ൽ പു​റ​ത്തി​രു​ന്ന േലാ​കേ​ഷ്​ രാ​ഹു​ഷ​ൽ, അ​ജി​ൻ​ക്യ ര​ഹാ​നെ, ഇ​ശാ​ന്ത്​ ശ​ർ​മ എ​ന്നി​വ​ർ ചൊ​വ്വാ​ഴ്​​ച ​പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. രാ​ഹു​ലും ര​ഹാ​നെ​യും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ബാ​റ്റി​ങ്​ പ​രി​ശീ​ല​നം ന​ട​ത്തി. പേ​സ്​ ബൗ​ള​ർ​മാ​രെ​യാ​ണ്​ ഇ​രു​വ​രും നേ​രി​ട്ട​ത്. ര​ണ്ടാം ടെ​സ്​​റ്റി​ലെ മാ​റ്റം സം​ബ​ന്ധി​ച്ച സൂ​ച​ന​യാ​ണി​തെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. അ​ങ്ങ​നെ​യെ​ങ്കി​ൽ ധാ​വാ​നും രോ​ഹി​തി​നും പ​ക​രം ഇ​രു​വ​രും എ​ത്തി​യേ​ക്കും.
Show Full Article
TAGS:Rohit sharma Cricket sports news malayalam news 
News Summary - rohit sharma- Sports news
Next Story