Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.ആർ.എസെടുക്കാൻ രോഹിത് കോഹ്ലിയോട്;  വിജയിച്ചത് ധോണി റിവ്യൂ സിസ്റ്റം- VIDEO

text_fields
bookmark_border
ഡി.ആർ.എസെടുക്കാൻ രോഹിത് കോഹ്ലിയോട്;  വിജയിച്ചത് ധോണി റിവ്യൂ സിസ്റ്റം- VIDEO
cancel

ജൊഹനസ്ബർഗ്: ഐ.സി.സിയുടെ ഡി.ആർ.എസ് സംവിധാനത്തെ 'ധോണി റിവ്യൂ സിസ്റ്റം' എന്ന േപരിൽ ക്രിക്കറ്റ് ലോകത്ത് വിളിക്കാറുണ്ട്. ഡി.ആർ.എസ് സംവിധാനത്തെ ഇത്രത്തോളം ഉപയോഗിച്ച മറ്റൊരു ക്രിക്കറ്റർ ഇല്ല. ഇക്കാര്യം ഒന്നു കൂടി അടിവരയിടുന്നതായിരുന്നു ജൊഹനസ് ബർഗിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന നാലാം ഏകദിനത്തിനിടെയുണ്ടായ സംഭവം. മത്സത്തിൽ ഇന്ത്യ തോറ്റെങ്കിലും ധോണി തന്നെ ഒരിക്കൽ കൂടി തൻറെ ഡി.ആർ.എസ് മികവ് പുറത്തെടുത്തു.

ഹാഷിം അംലക്കെതിരെ ജസ്പ്രീത് ബുമ്ര എറിഞ്ഞ പന്തിലാണ് സംഭവങ്ങളുടെ തുടക്കം. പന്ത് അംലയുടെ ബാറ്റിൽ സ്പർശിച്ച് ധോണിയുടെ കൈകളിലെത്തിയെന്ന തരത്തിൽ ഇന്ത്യൻ താരങ്ങളെല്ലാം അപ്പീൽ ചെയ്യുകയായിരുന്നു. ധോണിയായിരുന്നു അപ്പീൽ ചെയ്യാൻ മുൻനിരയിലുണ്ടായിരുന്നതും. എന്നാൽ അമ്പയർ ഒൗട്ട് വിളിച്ചില്ല.

ഈ സമയത്താണ് രോഹിത് ശർമ്മ ക്യാപ്റ്റൻ വിരാട് കോഹ്ലിയോട് ഡി.ആർ.എസെടുക്കാൻ ആവശ്യപ്പെട്ടത്. കോഹ്ലിയാകട്ടെ ധോണിയിലേക്ക് നോക്കി. ഡി.ആർ.എസ് എടുക്കേണ്ടതില്ലെന്നായിരുന്നു ധോണിയുടെ മറുപടി. ധോണിയുടെ തീരുമാനം ശരിപ്പെടുത്തുന്നതായിരുന്നു റിവ്യൂ വിഡിയോ.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rohit Sharma Signals Virat Kohli To Take DRS, MS Dhoni Right Again -Sports news
Next Story