Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘എ’ ടീമി​െൻറ...

‘എ’ ടീമി​െൻറ ന്യൂസിലൻഡ്​ പര്യടനത്തിൽനിന്ന്​ രോഹിതിന് വിശ്രമം

text_fields
bookmark_border
‘എ’ ടീമി​െൻറ ന്യൂസിലൻഡ്​ പര്യടനത്തിൽനിന്ന്​ രോഹിതിന് വിശ്രമം
cancel
ന്യൂഡൽഹി: ഇന്ത്യ ‘എ’ ടീമി​​​െൻറ ന്യൂസിലൻഡ്​ പര്യടനത്തിൽനിന്ന്​ രോഹിത്​ ശർമക്ക്​ വിശ്രമം. വിൻഡീസിനെതിരായ ഏകദിന-ട്വൻറി20 പരമ്പരക്കു പിന്നാലെ ബി.സി.സി.​െഎ മെഡിക്കൽ ടീമി​​​െൻറ അഭ്യർഥ​നയെ തുടർന്നാണ്​ രോഹിതിന്​ വിശ്രമം അനുവദിച്ചത്​.

സീനിയർ താരങ്ങ​ളെ ഉൾപ്പെടുത്തിയാണ്​ ഇന്ത്യ ‘എ’ ടീം ന്യൂസിലൻഡിൽ നാലു ദിവസ​ത്തെ ടെസ്​റ്റ്​ മത്സരം കളിക്കുന്നത്​. മൂന്നു​ ചതുർദിന മത്സരവും മൂന്ന്​ ഏകദിനവുമാണ്​ ‘എ’ ടീം ന്യൂസിലൻഡിൽ കളിക്കുന്നത്​. 16ന്​ മൗണ്ട്​ മൗൻഗൗനിയിലാണ്​ ആദ്യ മത്സരം.

ആദ്യ ടെസ്​റ്റിനുള്ള ടീമിനെയാണ്​ പ്രഖ്യാപിച്ചത്​. രണ്ടും മൂന്നും മത്സരത്തിനുള്ള ടീമിനെ പിന്നീട്​ തിരഞ്ഞെടുക്കും. ആസ്​ട്രേലിയൻ പര്യടനത്തിനു മുന്നോടിയായാണ്​ ഇൗ പരമ്പര. ആസ്​ട്രേലിയൻ പര്യടനത്തിന്​ നവംബർ 21ന്​ തുടക്കമാവും. മൂന്നു​ ട്വൻറി20ക്ക്​ ശേഷം, നാലു ടെസ്​റ്റുകളടങ്ങിയ പരമ്പരക്ക്​ ഡിസംബർ ആറിന്​ തുടക്കമാവും. ആസ്​ട്രേലിയക്കെതിരായ ടെസ്​റ്റ്​ ടീമിൽ രോഹിതിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്​.

ഇന്ത്യ ‘എ’: അജിൻക്യ രഹാനെ (ക്യാപ്​റ്റൻ), മുരളി വിജയ്​, പൃഥ്വി ഷാ, മായങ്ക്​ അഗർവാൾ, ഹനുമ വിഹാരി, പാർഥിവ്​ പ​േട്ടൽ, കെ. ഗൗതം, ഷഹബാസ്​ നദീം, മുഹമ്മദ്​ സിറാജ്​, നവ്​ദീപ്​ സൈനി, ദീപക്​ ചഹർ, രജ്​നീഷ്​ ഗുർബാനി, വിജയ്​ ശങ്കർ, കെ.എസ്.​ ഭരത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaindia Amalayalam newssports newsCricket Newsfour-day match
News Summary - Rohit Sharma rested for India A's four-day match- Sports news
Next Story