Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.സി.സി റാങ്കിങ്: രോഹിതിന് മുന്നേറ്റം; കോഹ്ലി തന്നെ ഒന്നാമത്
text_fieldsbookmark_border
ദുബൈ: ശ്രീലങ്കക്കെതിരെ ഇരട്ടശതകവുമായി തിളങ്ങിയ രോഹിത് ശർമക്ക് െഎ.സി.സി റാങ്കിൽ മുന്നേറ്റം. ബാറ്റ്സ്മാന്മാരിൽ 816 പോയൻറുമായി ഏഴിൽനിന്ന് അഞ്ചാം റാങ്കിലേക്കാണ് രോഹിതിെൻറ കുതിപ്പ്. 168 റൺസോടെ പരമ്പരയിലെ താരമായ ശിഖർ ധവാൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി 14ാമതെത്തി. ലങ്കക്കെതിരായ പരമ്പര കളിച്ചില്ലെങ്കിലും 876 പോയൻറുമായി വിരാട് കോഹ്ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. എ.ബി. ഡിവില്ല്യേഴ്സ്(872) രണ്ടും ഡേവിഡ് വാർണർ(865) മൂന്നും സ്ഥാനത്താണ്. എം.എസ്. ധോണിയാണ്(11) ആദ്യ 15ലുള്ള മറ്റൊരു ഇന്ത്യൻ താരം.
ബൗളിങ്ങിൽ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ 23 സ്ഥാനം മെച്ചപ്പെടുത്തി 28ാം സ്ഥാനത്തെത്തിയപ്പോൾ കുൽദീപ് യാദവ് 16 സ്ഥാനം മെച്ചപ്പെടുത്തി കരിയറിലെ മികച്ച സ്ഥാനമായ 56ലെത്തി. ബൗളിങ്ങിൽ പാകിസ്താെൻറ ഹസൻ അലിയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ഇംറാൻ താഹിർ രണ്ടും ഇന്ത്യയുടെ ജസ്പ്രീത് ബുംറ മൂന്നും സ്ഥാനത്താണ്.

Next Story