അന്താരാഷ്ട്ര ക്രിക്കറ്റിൽ (ടെസ്റ്റ് / ഏകദിനം / ടി 20) ഓപണറായി 10,000 റൺസ് പൂർത്തിയാക്കിയ താരങ്ങളുടെ ലിസ്റ്റിൽ രോഹിത് ശർമ്മയും ഇടംപിടിച്ചു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനായി ഇതോടെ രോഹിത് മാറി. വീരേന്ദർ സെവാഗ് (16,119), സചിൻ ടെണ്ടുൽക്കർ(15,335), സുനിൽ ഗവാസ്‌കർ (12,258) എന്നിവരാണ് രോഹിതിൻെറ മുൻഗാമികൾ.
ശ്രീലങ്കയുടെ ഇതിഹാസതാരം സനത് ജയസൂര്യയാണ് പട്ടികയിൽ ഒന്നാമതുളളത്( 19,298 റൺസ്). 18,834 റൺസുമായി ക്രിസ് ഗെയ്‌ൽ ജയസൂര്യക്ക് പിന്നിലുണ്ട്. ഈ പട്ടികയിൽ ഇന്ത്യയുടെ സീനിയർ താരങ്ങളെ മറികടക്കുന്നതിന് രോഹിത് ശർമയ്ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.